രാജ്കോട്ട്: ഇംഗ്ളണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പയറ്റിത്തെളിഞ്ഞ സ്പിന്‍ ആക്രമണം പക്ഷേ, ഇക്കുറി ഫലം കണ്ടില്ല. ഇംഗ്ളണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യദിനം കളിയവസാനിച്ചപ്പോള്‍ സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം. ജോ റൂട്ടിന്‍െറ സെഞ്ച്വറിയുടെയും ശതകനേട്ടത്തിന് അരികിലത്തെിയ മുഈന്‍ അലിയുടെയും (99 നോട്ടൗട്ട്) പിന്‍ബലത്തില്‍ ഇംഗ്ളണ്ട് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ നാലു വിക്കറ്റിന് 311 റണ്‍സെടുത്തു. 21 ഇന്നിങ്സുകള്‍ക്കുശേഷം ആദ്യമായാണ് ഒരു സന്ദര്‍ശകര്‍ ഇന്ത്യയില്‍ 300 കടക്കുന്നത്. മുഈന്‍ അലിക്കൊപ്പം 19 റണ്‍സുമായി ബെന്‍സ്റ്റോക്കാണ് കളിനിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്.
രാജ്കോട്ടിലെ സൗരാഷ്ട്രാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് ലഭിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഇംഗ്ളീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എട്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കു ശേഷമാണ് സ്വന്തം നാട്ടില്‍ ഇന്ത്യക്ക് ആദ്യമായി ടോസ് നഷ്ടപ്പെടുന്നത്. തീരുമാനം ശരിവെക്കുന്ന പ്രകടനം പുറത്തെടുക്കല്‍ ഓപണറായി ഇറങ്ങിയ കുക്കിനുതന്നെ ബാധ്യതയായി. അരങ്ങേറ്റക്കാരന്‍ ഇന്ത്യന്‍വംശജനായ ഹസീബ് ഹമീദിനൊപ്പമായിരുന്നു ഇന്നിങ്സ് തുടക്കം. മുഹമ്മദ് ഷമിയും ഉമേഷ് യാദവും ആരംഭിച്ച ബൗളിങ് ആക്രമണത്തിനുമുന്നില്‍ പിടിച്ചുനിന്നെങ്കിലും സ്പെല്‍ മാറിയതോടെ കളിയും മാറി. അശ്വിനും രവീന്ദ്ര ജദേജയുമത്തെിയതോടെ വിക്കറ്റുകളും വീണുതുടങ്ങി. ജദേജയെറിഞ്ഞ 16ാം ഓവറിലെ ആദ്യ പന്തില്‍ കുക്ക് (21) വിക്കറ്റിനുമുന്നില്‍ കുരുങ്ങി മടങ്ങി.
അശ്വിന്‍ ഏറിഞ്ഞ 27ാം ഓവറില്‍ ഹമീദും (31) വിക്കറ്റിനുമുന്നില്‍ കീഴടങ്ങി. 33ാം ഓവറില്‍ അശ്വിന്‍ വീണ്ടും അപകടംവിതച്ചു. ബെന്‍ ഡക്കറ്റിനെ (13) രഹാനെയുടെ കൈയിലത്തെിച്ചപ്പോള്‍ ഇംഗ്ളണ്ട് മൂന്നിന് 102 റണ്‍സെന്ന നിലയില്‍. സ്പിന്നര്‍മാര്‍ക്കു മുന്നില്‍ വിക്കറ്റുകള്‍ വീണുതുടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൂത്തുലഞ്ഞു. പക്ഷേ, നാലാം വിക്കറ്റിലൊന്നിച്ച ജോ റൂട്ടും മുഈന്‍ അലിയും ചേര്‍ന്ന് കളിയുടെ ഗതി മാറ്റുന്നതാണ് കണ്ടത്. റൂട്ട് സെഞ്ച്വറിനേടി കരുത്തുകാട്ടിയപ്പോള്‍ മുഈന്‍ അലി ശക്തമായ ചെറുത്തുനില്‍പ്പോടെ പിന്തുണനല്‍കി. 11 ഫോറും ഒരു സിക്സുമുള്‍പ്പെടെ റൂട്ട് 124 റണ്‍സെടുത്തശേഷമാണ് റൂട്ട് കീഴടങ്ങിയത്.
പിച്ചില്‍ പതിയെ നിലയുറപ്പിച്ച് ശക്തമായ ചെറുത്തുനില്‍പ്പ് കാഴ്ചവെച്ച റൂട്ട്-അലി സഖ്യത്തെ പിരിക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബൗളര്‍മാരെ പലകുറി മാറ്റി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഏറെ വൈകി, ഉമേഷ് യാദവാണ് ഈ സഖ്യം പിളര്‍ത്തിയത്. റൂട്ട് മടങ്ങുമ്പോഴേക്കും ഇംഗ്ളണ്ട് 281 റണ്‍സിലത്തെി. ഫീല്‍ഡിങ്ങില്‍ ടീം അംഗങ്ങള്‍ക്ക് പറ്റിയ പിഴവില്‍ കുക്കിനും ഹമീദിനും മുഈന്‍ അലിക്കും ഓരോതവണ ജീവന്‍ ലഭിച്ചു. അതിനിടെ ഷമിയുടെ രണ്ടാം സ്പെല്ലിന്‍െറ ആദ്യ ഓവറില്‍ പിന്‍തുടക്ക് പരിക്കുപറ്റിയത് ഇന്ത്യന്‍ ബൗളിങ്ങിനെ സാരമായി ബാധിക്കുകയും ചെയ്തു. വ്യാഴാഴ്ച ഇംഗ്ളണ്ട് നിരയെ വിക്കറ്റ് വീഴ്ത്തി ഒതുക്കാന്‍ സാധിച്ചില്ളെങ്കില്‍ സന്ദര്‍ശകര്‍ കൂറ്റന്‍ സ്കോറിലേക്കു നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.