മുംബൈ: സചിൻ: എ ബില്യൺ ഡ്രീംസ് സിനിമയിലെ രണ്ടാം ഗാനം പുറത്തിറക്കി. ഇതിഹാസ താരം ക്രിസിലുള്ളപ്പോൾ മുഴങ്ങുന്ന സചിൻ..സചിൻ എന്ന ഗ്യാലറിയിലെ ആരവമാണ് എ. ആർ റഹ്മാൻ സംഗീതത്തിൽ സുഖ് വിന്ദർ സിംഗ് പാടിയത്. ഇർഷാദ് കമീലിന്റെതാണ് വരികൾ.
സചിൻ സച്ചിൻ എന്ന വിളിയുടെ സംഗീതജ്ഞൻ തന്റെ അമ്മയാണെന്ന് ക്രിക്കറ്റ് ഇതിഹാസം ഗാന റിലിസ് വേളയിൽ വെളിപ്പെടുത്തി. തന്റെ അമ്മയിലുടെയാണ് ഈ വിളി ഞാൻ കേട്ട് തുടങ്ങുന്നത്.ഞാൻ വീട്ടിൽ നിന്നും കളിക്കാൻ പോയാൽ എന്നെ സച്ചിൻ..സച്ചിൻ എന്ന് അമ്മ തിരികെവിളിക്കുമായിരുന്നു. ആദ്യമായി ഇത് ആസ്വദിക്കുന്നത് അമ്മയിലൂടെയാണ്, ഇപ്പോഴത് സിനിമാ സ്ക്രീനിലേക്കും വന്നിരിക്കുന്നു. ലോക ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു. ചിത്രത്തിലെ ആദ്യ ഗാനം ഹിന്ദി മേരെ ജിന്ദ് നേരത്തേ സചിൻെറ ജന്മദിനത്തിൽ പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.