മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ജന്മം കൊടുത്ത ഏറ്റവും മികച്ച പ്രതിഭക്ക് ഇന്ന് 47. കോവിഡ് മ ഹാമാരി മൂലം ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് ജന്മദിനം. ഈ ജന്മദിനം മഹാമാരിക്കെതിരെ പോരാടുന്നവർക്കുള്ള ആദരമാണെന്നാണ് സചിെൻറ നിലപാട്.1973 ഏപ്രിൽ 24ന് ജനിച്ച ടെണ്ടു ൽക്കറുടെ ജീവിതം ഏറെയും ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ തന്നെയായിരുന്നു.
പ്രതിഭ കൊണ്ട് അനുഗൃഹീതനായ ലിറ ്റിൽ മാസ്റ്റർ, മാസ്റ്റർ ബ്ലാസ്റ്റർ എന്നീ വിളിപ്പേരുകളുള്ള സചിൻ 24 വർഷം നീണ്ട അന്ത ാരാഷ്ട്ര കരിയറിലൂടെ ഒരു വിധം റെക്കോഡുകളെല്ലാം സ്വന്തമാക്കി. 1989 നവംബർ 15ന് കറാച്ച ിയിൽ പാകിസ്താനെതിെര അരങ്ങേറിയ സചിെൻറ അവസാന മത്സരം 2013 നവംബർ 14ന് വെസ്റ്റിൻഡീ സിനെതിരെ ആയിരുന്നു. സ്വന്തം തട്ടകമായ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ അവസാന മത് സരത്തിലും 74 റൺസെടുത്ത് സചിൻ മടങ്ങുേമ്പാൾ ഇന്ത്യ ജന്മം കൊടുത്ത ഏറ്റവും മികച്ച ക്രിക ്കറ്റ് താരത്തിെൻറ കരിയറാണ് അവസാനിച്ചത്. 200 ടെസ്റ്റുകളും 463 ഏകദിനങ്ങളും ഇന്ത്യക് കായി കളിച്ച സചിൻ യാണ് ഏക ട്വൻറി 20 കളിച്ചത്.
2010ൽ ഗ്വാളിയോറിൽ ദക്ഷിണാഫ്രിക്കക്കെ തിരെ നേടിയ ഏകദിന ചരിത്രത്തിെല ആദ്യ ഇരട്ട സെഞ്ച്വറി, 2003ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പ ിൽ പാകിസ്താനെതിരെ നേടിയ 98 റൺസ് എന്നിവയിലെല്ലാം സചിെൻറ മാന്ത്രിക പ്രകടനങ്ങളാ ണ്.
2. 119 നോട്ടൗട്ട് ഇംഗ്ലണ്ട്, 1990
ഓൾഡ് ട്രഫോഡ് ടെസ്റ്റിലാണ് സചിെൻറ ആദ്യ സെഞ്ച്വറി. ടെസ്റ്റിെൻറ അവസാന ദിനം ഇന്ത്യയുടെ വിജയ ലക്ഷ്യം 407 ആയിരുന്നു. അഞ്ച് വിക്കറ്റിന് 137 റൺസ് എന്ന നിലയിൽ തോൽവി മുന്നിൽകണ്ട ഇന്ത്യയെ സമനിലയിലേക്ക് എത്തിച്ചത് സചിനായിരുന്നു. 189 പന്ത് നേരിട്ട് 119 റൺസാണ് സചിൻ നേടിയത്.
സചിെൻറ ക്രീസിലെ ബാലൻസും ടൈമിങ്ങും ഏറെ ആകർഷിച്ചതായി അന്ന് ഒപ്പം ക്രീസിലുണ്ടായിരുന്ന കപിൽ ദേവ് ഓർക്കുന്നു. വലംകൈയൻ ബാറ്റ്സ്മാൻ ആയിരുന്നുവെങ്കിലും ഇടംകൈ കൊണ്ട് ഭക്ഷണം കഴിക്കാനും ഓട്ടോഗ്രാഫ് നൽകാനും സചിന് കഴിയുമായിരുന്നു. രണ്ട് കൈകൾക്കും ഒരു പോലെ ശക്തിയുള്ള ജീനിയസായിരുന്നു സചിനെന്നും കപിൽ പറയുന്നു.
3. 44 റൺസ് വെസ്റ്റിൻഡീസ്, 1997
സചിെൻറ ഏറ്റവും മികച്ച പ്രകടനമായി രാഹുൽ ദ്രാവിഡ് തെരഞ്ഞെടുക്കുന്നത് ട്രിനിഡാഡ് ആൻറ് ടുബാഗോയിൽ വെസ്റ്റിൻഡീസിന് എതിരെ നേടിയ 44 റൺസാണ്. ബാറ്റ്സ്മാൻമാരുടെ മുട്ടിടിക്കുന്ന ഗ്രൗണ്ടിൽ സചിൻ 43 പന്തിൽ 44 റൺസാണെടുത്തത്. ഇന്ത്യ 179 റൺസിന് പുറത്താകുകയും വിൻഡീസ് ജയിക്കുകയും ചെയ്തു. കർട്ട്ലി ആംബ്രോസ്, കോർട്നി വാൽഷ്, ഇയാൻ ബിഷപ്പ് എന്നിവരുടെ തീ തുപ്പുന്ന പന്തുകളുടെ ഗ്രൗണ്ടിെൻറ നാല് ഭാഗത്തേക്കും പായിച്ച് സചിൻ നടത്തിയ പ്രകടനം എന്നും ഒാർക്കുന്നതാണെന്ന് ദ്രാവിഡ് പറയുന്നു.
4. 114 റൺസ് ആസ്ട്രേലിയ, 1992
ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായ പെർത്തിലെ പിച്ചിൽ 1992ൽ ആസ്ട്രേലിയക്കെതിരെ നേടിയ സെഞ്ച്വറിയാണ് സചിെൻറ ഏറ്റവും മികച്ച ഇന്നിങ്സ് ആയി കണക്കാക്കുന്നത്. ഇന്ത്യൻ ടീമിലെ മറ്റ് ബാറ്റ്സ്മാൻമാരെല്ലാം എളുപ്പം കീഴടങ്ങിയപ്പോൾ 19 കാരനായ സചിൻ ക്രെയിഗ് മക്ഡർമോട്ട്, മെർവ് ഹ്യൂസ് എന്നിവർക്കെതിരെ ഉതിർത്ത ഷോട്ടുകൾ ക്രിക്കറ്റ് പ്രേമികൾ മറക്കില്ല. സചിെൻറ ഏറ്റവും മികച്ച ഇന്നിങ്സ് ആയി പെർത്തിലെ സെഞ്ച്വറി തെരഞ്ഞെടുത്തത് സാക്ഷാൽ സുനിൽ ഗവാസ്കറും സൗരവ് ഗാംഗുലിയും അടക്കമുള്ളവരാണ്.
5. 241 നോട്ടൗട്ട് ആസ്ട്രേലിയ, 2004
ടെസ്റ്റ് കരിയറിൽ ആറും ഏകദിനത്തിൽ ഒന്നും ഇരട്ട സെഞ്ച്വറി നേടിയ സചിെൻറ മികച്ച പ്രകടനം സിഡ്നിയിൽ ആയിരുന്നു. സചിെൻറ ഫോം ഏറ്റവും കൂടുതൽ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് സിഡ്നിയിൽ ക്ഷമയും ആക്രമണവും സമന്വയിപ്പിച്ച് ഇരട്ട ശതകം നേടിയത്. അതിന് മുമ്പുള്ള മൂന്ന് ടെസ്റ്റുകളിൽ രണ്ട് തവണ പൂജ്യത്തിന് പുറത്തായതിെൻറ ആഘാതം മറികടന്നായിരുന്നു സചിൻ ഇരട്ട സെഞ്ച്വറി നേടിയത്.
6. 116 റൺസ് ആസ്ട്രേലിയ, 1999
തെൻറ നായകത്വത്തിൽ ഓസീസ് പര്യടനെത്തിയ ടീം മൂന്ന് ടെസ്റ്റുകളും തോറ്റ് നാണക്കേടിൽ നിൽക്കുേമ്പാഴും സചിനിലെ ബാറ്റ്സ്മാൻ തലയുയർത്തി നിന്നു. മെൽബണിൽ സമ്മർദത്തെ നേരിട്ട് നേടിയ സെഞ്ച്വറി സചിന് ഏറെ പ്രിയപ്പെട്ടവയിൽ ഒന്നാണ്. അതീവ സമ്മർദത്തിലായിരുന്ന സചിൻ ആ സമയത്ത് നേടിയ സെഞ്ച്വറി എന്നും ഓർമിക്കുന്നതാണെന്ന് രാഹുൽ ദ്രാവിഡ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.