നെടുമ്പാശ്ശേരി: ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വന്‍ സുരക്ഷാ വീഴ്ച. ഇതിന് ഉത്തരവാദികളായ പത്ത് ജീവനക്കാരെ ജോലിയില്‍നിന്ന് പുറത്താക്കി. ബുധനാഴ്ച വൈകീട്ട് 3.30നുള്ള ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് സചിന്‍ വന്നത്. ആഭ്യന്തരവിമാനത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ്ങിന്‍െറ കോച്ചിലാണ് (പ്രത്യേക വാഹനം) ടെര്‍മിനലിലത്തെിക്കേണ്ടത്. ഇതിന് ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയോട് ആറ് കോച്ചുകള്‍ തയാറാക്കി നിര്‍ത്താനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിമാനം വന്ന് ഏറെ കഴിഞ്ഞിട്ടും കോച്ച് എത്തിയില്ല. തുടര്‍ന്ന് സചിനും കൂടെ ഉണ്ടായിരുന്നവരും നടന്നാണ് ടെര്‍മിനലിലത്തെിയത്.
വി.ഐ.പി പട്ടികയിലുള്ള സചിനുമാത്രമായി പ്രത്യേക കോച്ചും നിര്‍ദേശിച്ചിരുന്നു. ഇതും എത്തിച്ചില്ല. സചിന്‍ നെടുമ്പാശ്ശേരിയില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചശേഷം വിമാനത്താവളത്തിലെ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് നടത്തുന്ന ബി.ഡബ്ള്യു.എഫ്.എസ് എന്ന ഏജന്‍സി വന്‍ സുരക്ഷാ വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ കണ്ടത്തെി. തുടര്‍ന്നാണ് നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ഈ ഏജന്‍സിക്കുവേണ്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന പത്തുപേരുടെ വിമാനത്താവളത്തിലേക്കുള്ള പ്രവേശപാസ് റദ്ദാക്കി പുറത്താക്കുകയാണ് ചെയ്തത്.
വിമാനം എത്തിയപ്പോള്‍ ഇവര്‍ എന്തുകൊണ്ടാണ് യഥാസമയം കോച്ചുകള്‍ എത്തിക്കാതിരുന്നതെന്നത് സംബന്ധിച്ച് എയര്‍പോര്‍ട്ടിലെ സുരക്ഷാ വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങി. സുരക്ഷാ വീഴ്ച ഉണ്ടായതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസും വിമാനത്താവള കമ്പനിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിനുമുമ്പും ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സി സുരക്ഷാ വീഴ്ച വരുത്തിയിട്ടുണ്ട്. പലവട്ടം താക്കീതും നല്‍കിയിരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.