രാജ്കോട്ട്: കഴിഞ്ഞ ഏഴ് സീസണുകളിൽ മൂന്ന് തവണയും കൈയകലത്തിൽ നഷ്ടപ്പെട്ട രഞ്ജി ട്രോഫി കിരീടം ഇക്കുറി സൗരാഷ്ട്ര എത്തിപ്പിടിച്ചു. നിർണായകമായ അഞ്ചാം ദിനം ബംഗാളിെ ൻറ ചെറുത്തുനിൽപ് ഭേദിച്ച് ഇഷാൻ പൊരേലിനെ വിക്കറ്റിനുമുന്നിൽ കുടുക്കിയ നായകൻ ജയ്ദേവ് ഉനദ്കട്ടാണ് ടീമിന് ആദ്യ ഇന്നിങ്സ് ലീഡിനൊപ്പം കന്നി കിരീടവും നേടിക്കൊടുത്തത്. മത്സരം സമനിലയിലാെയങ്കിലും 44 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡിെൻറ ബലത്തിലാണ് കിരീടധാരണം. സ്കോർ: സൗരാഷ്ട്ര 425 & 105/4 (34 ഓവർ), ബംഗാൾ 381.
അഞ്ചാം ദിനം മത്സരം പുനരാരംഭിക്കുേമ്പാൾ ആറിന് 354 റൺസെന്ന നിലയിലുള്ള ബംഗാളിനായിരുന്നു മേൽക്കൈ. വ്യാഴാഴ്ച അവസാന സെഷനിൽ 91റൺസ് ചേർത്ത് മികച്ച യോജിപ്പോടെ ബാറ്റുവീശിയ അനുസ്തപ് മജൂംദാറും (58) അർണബ് നന്ദിയുമായിരുന്നു (28) ക്രീസിൽ. മജൂംദാറിനെ (63) വിക്കറ്റിന് മുന്നിൽ കുടുക്കുകയും ആകാശ് ദീപിനെ(0) റണ്ണൗട്ടാക്കുകയും ചെയ്ത ഉനദ്കട്ട് മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. ശേഷിച്ച നാലുവിക്കറ്റ് കൂടി പിഴുത് സ്കോർ 381ൽ ഒതുക്കി 44 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. നന്ദി 40 റൺസുമായി പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിങ്സിനിറങ്ങിയ സൗരാഷ്ട്ര 34 ഓവറിൽ 105 റൺസെന്ന നിലയിലെത്തി നിൽക്കേ മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ ഇരുക്യാപ്റ്റൻമാരും ധാരണയിലെത്തുകയായിരുന്നു. കോവിഡ്-19െൻറ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് അഞ്ചാംദിന മത്സരം അരേങ്ങറിയത്. 67 വിക്കറ്റുകളുമായി ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി ഉനദ്കട്ട് മാറി. 1989-90 സീസണിന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയതായിരുന്നു ബംഗാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.