ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്​റ്റ്​ മൽസരത്തിന് 56 ലക്ഷം രൂപ നൽകാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി: ഇന്ത്യ- ഇംഗ്ലണ്ട്​ ഒന്നാം ടെസ്​റ്റ്​ മൽസരത്തിനായി സൗരാഷ്​ട്ര ക്രിക്കറ്റ്​ അസോസിയേഷന്​ 56 ലക്ഷം രൂപ നൽകാൻ സുപ്രീംകോടതി ബി.സി.സി.​െഎക്ക്​ അനുമതി നൽകി. ബുധനാഴ്​ചയാണ്​ രാജ്​കോട്ടിൽ ടെസ്​റ്റ്​ മൽസരം ആരംഭിക്കുന്നത്​.

​ ബി.സി.സി.സി.​െഎയുടെ ഹരജി പരിഗണിച്ചു കൊണ്ട്​ സുപ്രീംകോടതി ഉത്തരവുണ്ടായത്​. പണം നൽകിയിലെങ്കിൽ ഒന്നാം ടെസ്​റ്റ്​ മൽസരം ഉപേക്ഷിക്കേണ്ടി വരുമെന്ന്​ ബി.സി.സി.​െഎ സുപ്രീംകോടതിയിൽ വാദിച്ചു. മൂന്നംഗ ജഡ്​ജിമാരു​ൾപ്പെടുന്ന സുപ്രീംകോടതി ഡിവിഷൻ ബെഞ്ചാണ്​ വിധി പുറപ്പിടുവിച്ചത്​.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ കോടതിയിൽ ബി.സി.സി.​െഎക്കു വേണ്ടി ഹാജരായി.
നേരത്തെ സംസ്​ഥാന ക്രിക്കറ്റ്​ അസോസിയേഷനുകൾക്ക്​ ഫണ്ട്​ നൽകുന്നതിൽ നിന്ന്​ ലോധ കമ്മിറ്റി ബി.സി.സി.​െഎയെ വിലക്കിയിരുന്നു. ലോധ കമ്മറ്റി ശിപാർശകൾ പാലിക്കാതിരുന്ന ബി.സി.സി.​െഎയെ സുപ്രീംകോടതി വിമർശിച്ചു. ബി.സി.സി.​െഎ പ്രസിഡൻറ്​ അനുരാഗ്​ താക്കുറിനോട്​ ഇതു സംബന്ധിച്ച്​ സത്യവാങ്​മൂലം സമർപ്പിക്കാനും ​കോടതി നിർ​േദശിച്ചു.

ബി.സി.സി.​െഎയുടെ എല്ലാ വിധ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനായി സ്വതന്ത്രമായ ഒാഡിറ്റിങ്​ കമ്മറ്റി രൂപികരിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്​

Tags:    
News Summary - SC allows BCCI to disburse Rs. 58.66 lakh for India-England Rajkot Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.