ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ വിശദാംശങ്ങൾ സമർപ്പി ക്കാൻ അമ്രപലി ഗ്രൂപ്പിന് സുപ്രീംകോടതി നിർദേശം. ബുധനാഴ്ചക്കകം വിവരങ്ങൾ സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
അമ്രപലി ഗ്രൂപ്പിനെതിരായി ധോണി വഞ്ചനാകേസ് നൽകിയിരുന്നു. റാഞ്ചിയിൽ ഗ്രൂപ്പിൻെറ ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും നൽകിയില്ലെന്നാണ് പരാതി. അമ്രപലി ഗ്രൂപ്പിൻെറ ബ്രാൻഡ് അംബാസിഡറായ ധോണിക്ക് കമ്പനി മുഴുവൻ വേതനവും നൽകിയില്ലെന്നും ആരോപണമുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അമ്രപലി ഗ്രൂപ്പ് അഭിമുഖീകരിക്കുന്നത്. ഇതുമൂലം ഫ്ലാറ്റ് ബുക്ക് ചെയ്ത പലരും സുപ്രീംകോടതിയെ സമീപിക്കുകയാണ്. കമ്പനിയുടെ സി.എം.ഡി അനിൽ ശർമ്മ, ഡയറക്ടർമാരായ ശിവ് ദീവാനി, അജയ് കുമാർ എന്നിവർ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.