ന്യൂഡൽഹി: ജൂലൈ-ആഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ലോക ടെസ്റ്റ് സീരീ സ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഏഴ് ഇന്ത്യൻ താരങ്ങൾ കൗണ്ടി ക്രിക്കറ്റിലേക്ക്. ടെ സ്റ്റ് സ്പെഷലിസ്റ്റുകളായ ഏഴു പേർക്കാണ് ഇംഗ്ലീഷ് കൗണ്ടി ടീമുകൾക്കൊപ്പം കളിക്കാൻ ബി.സി.സി.െഎ അനുമതി നൽകിയത്.
ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, പൃഥ്വി ഷാ, ഹനുമ വിഹാരി, മായങ്ക് അഗർവാൾ, ആർ. അശ്വിൻ, ഇശാന്ത് ശർമ എന്നിവരെയാണ് ഇംഗ്ലണ്ടിൽ കളിക്കാൻ വിടുന്നത്. ഇവരിൽ പുജാരക്ക് യോർക്ഷെയറുമായി മൂന്നുവർഷത്തെ കരാറുണ്ട്. രഹാനെ ഹാംപ്ഷയറുമായി ഒരുവർഷത്തെ കരാറിൽ ഒപ്പിടാനുള്ള ശ്രമത്തിലാണ്.
െഎ.സി.സിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിൻഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ അമേരിക്കയിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.