മിസ്ബാഹുൽ ഹഖിന്‍റെ നിയമനത്തെ കളിയാക്കി ശുഐബ് അക്തർ

ഇസ്​ലാമാബാദ്: മിസ്ബാഹുൽ ഹഖിനെ പാകിസ്താൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായും സെലക്ടറായും നിയമിച്ചതിനെ കളിയാ ക്കി മുൻ ഫാസ്റ്റ് ബൗളർ ശുഐബ് അക്തർ. മിസ്ബാഹുൽ ഹഖിനെ അഭിനന്ദിച്ചുള്ള ട്വീറ്റിലാണ് അക്തർ വിമർശനവും ഒളിപ്പിച്ചത ്.

പാകിസ്താൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായും സെലക്ടറായും തെരഞ്ഞെടുത്തതിൽ മിസ്ബാഹുൽ ഹഖിനെ അഭിനന്ദിക്കുന്നു. ഇതിനൊപ്പം അദ്ദേഹത്തെ എന്തുകൊണ്ട് പാക് ക്രിക്കറ്റ് ബോർഡിന്‍റെ അധ്യക്ഷനാക്കിയില്ല എന്നതിലാണ് എനിക്ക് അത്ഭുതം -അക്തർ ട്വീറ്റ് ചെയ്തു. അതേസമയം, താൻ തമാശക്ക് പറഞ്ഞതാണെന്നും മിസ്ബാഹുലിന് പുതിയ ചുമതലയിൽ മികവ് കാട്ടാനാകുമെന്നും ട്വീറ്റിൽ പറയുന്നു.

2011ൽ അക്തർ വിരമിക്കുന്നതിന് മുമ്പ് ഇരുവരും സഹതാരങ്ങളായിരുന്നു. കഴിഞ്ഞ ദിവസമാണ് മിസ്ബാഹുൽ ഹഖിനെ മുഖ്യ പരിശീലകനും മുഖ്യ സെലക്ടറുമായി നിയമിച്ചത്. ഇതിനൊപ്പം മുൻ ബൗളർ വഖാർ യൂനിസിനെ ബൗളിങ് പരിശീലകനായും നിയമിച്ചിട്ടുണ്ട്.

Tags:    
News Summary - Shoaib Akhtar jokes about Misbah-ul-Haqs appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.