ഇന്ത്യക്കെതിരായ തോൽവിക്ക് മാലിക്കും സാനിയയുമാണ് കാരണക്കാരെന്ന് ആരാധകർ

ലണ്ടൻ: ലോകകപ്പിൽ ഇന്ത്യക്കെതിരെ തോൽവിയേറ്റുവാങ്ങിയ പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ ആരാധകർ രംഗത്ത്. തോൽവിക ്ക് കാരണം അന്വേഷിച്ചു കൊണ്ടിരിക്കെ മത്സരത്തിന് തലേന്ന് ടീമംഗങ്ങൾ നടത്തിയ ഹോട്ടൽ യാത്രയുടെ ചിത്രങ്ങൾ പുറത്താ യി. നിർണായക ലോകകപ്പ് ഏറ്റുമുട്ടലിന് തലേന്ന് അർധ രാത്രിയിലും ഹുക്ക വലിക്കുന്ന കഫേയിൽ പാക് ടീമംഗങ്ങൾ നടത്തിയ യാ ത്രയുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി ആരാധകർ വിമർശവുമായി രംഗത്തെത്തി.

ഇതുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോകളും വ ീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെടുന്നുണ്ട്. പാക് സീനിയർ താരം ഷുഹൈബ് മാലിക്, ഭാര്യയും ഇന്ത്യൻ ടെന്ന ീസ് താരവുമായ സാനിയ മിർസ, മറ്റു പാക് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉൾ ഹഖ് എന്നിവരുടെ ചിത്രങ്ങളും വിഡിയോകളുമാണ് പു റത്ത് വന്നത്.

ടീമിൻെറ തോൽവിക്ക് പ്രധാന കാരണമായി ആരാധകർ ഇവരെയാണ് കുറ്റപ്പെടുത്തുന്നത്. രാത്രി രണ്ട് മണിക്ക് ഷൊഹൈബ് മാലിക് ഹുക്ക വലിക്കുന്നത് തങ്ങൾ കണ്ടിരുന്നെന്ന് ചില ആരാധകർ അവകാശപ്പെട്ടു. മറ്റുള്ളവർ ബർഗറും പിസ്സയും അടങ്ങുന്ന ജങ്ക് ഫുഡും കഴിച്ചിരുന്നതായും ഇവർ പറഞ്ഞു.

രാത്രി പുറത്തിറങ്ങുന്നത് തെറ്റല്ലെങ്കിലും നിർണായക മത്സരമാണെന്ന് മാലിക് ഒാർകണമായിരുന്നു എന്നാണ് പാക് ആരാധകർ പറയുന്നത്. മത്സരത്തിൽ ഷുഹൈബ് മാലിക് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. മാലികിൻെറ മോശം പ്രകടനത്തിന് ആരാധകർ സാനിയ മിർസയെയാണ് കുറ്റപ്പെടുത്തുന്നത്. ഇതിനെതിരെ സാനിയ തന്നെ രംഗത്തെത്തി. തൻെറ അനുവാദമില്ലാതെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും ഒരു മത്സരത്തിൽ തോറ്റാലും ആളുകൾക്ക് ഭക്ഷണം കഴിക്കണ്ടെയെന്നും സാനിയ ചോദിച്ചു. വിഡ്ഢികളുടെ കൂട്ടമാണ് ഇവരെന്ന് സാനിയ പരിഹസിച്ചു.

Tags:    
News Summary - Shoaib Malik, Other Pak Players Seen With Sania Mirza at Shisha Café Night Before India Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.