ലണ്ടൻ: പാക് ടീം മുൻ നായകൻ ശുെഎബ് മാലിക് ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ലോർഡ്സിൽ ബംഗ്ലാദേശിനെതി രെ 94 റൺസിന് ജയിച്ച അവസാന ലീഗ് മത്സരത്തിനു പിന്നാലെയാണ് കളി നിർത്തൽ പ്രഖ്യാപനം.
കളി ജയിച്ചിട്ടും തുല്യ പ ോയൻറുള്ള ന്യൂസിലൻഡ് റൺറേറ്റിെൻറ ബലത്തിൽ പാകിസ്താനെ പിന്തള്ളി അവസാന നാലിൽ ഇടം പിടിച്ചിരുന്നു. ടെസ്റ്റി ൽനിന്ന് നേരത്തെ വിരമിച്ച 37കാരനായ ശുെഎബ് ഇനി ട്വൻറി20യിൽ മാത്രം തുടരും. അവസാന മൂന്നു കളികളിൽ രണ്ടും സംപൂജ്യനായി മടങ്ങിയ ശുെഎബിന് ബംഗ്ലാദേശിനെതിരായ ആദ്യ ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല.
പാക് കുപ്പായത്തിൽ 287 അന്താരാഷ്ട്ര ഏകദിനങ്ങൾ കളിച്ച മാലിക് ഒമ്പതു സെഞ്ച്വറികളോടെ 7,534 റൺസ് അടിച്ചെടുത്തിരുന്നു. സമീപകാല ക്രിക്കറ്റിലെ മികച്ച ഒാൾറൗണ്ടർമാരിലൊരാളായ 37കാരൻ 158 വിക്കറ്റുകളുമെടുത്തിട്ടുണ്ട്. അടുത്തിടെയായി പ്രകടനം വളരെ മോശമായിട്ടും കോച്ച് മിക്കി ആർതറിെൻറ വിശ്വസ്തനായി ടീമിൽ ഇടം നിലനിർത്തിയ അദ്ദേഹം പക്ഷേ, ലോകകപ്പിനു ശേഷം കളി നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
1999ൽ വെസ്റ്റിൻഡീസിനെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച മാലിക് രണ്ടുവർഷം കഴിഞ്ഞ് ടെസ്റ്റിലുമെത്തി. ട്വൻറി20യിൽ ആദ്യമായി 100 കളികൾ പിന്നിട്ട റെക്കോഡ് അദ്ദേഹത്തിെൻറ പേരിലാണ്.ബൗളിങ് ആക്ഷെൻറ പേരിൽ പഴികേട്ട താരം കൈമുട്ടിന് ശസ്ത്രക്രിയ നടത്തിയാണ് അത് പരിഹരിച്ചത്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയാണ് പത്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.