ടരൗബ (ട്രിനിഡാഡ് ആൻഡ് ടുബാഗോ): ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാർക്ക് ഇനിയും ശ ുഭ്മാൻ ഗില്ലിനെതിരെ കണ്ണടക്കാനാകില്ല. വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിനുള് ള സീനിയർ ടീമിൽ ഇടം പിടിക്കാത്തതിെൻറ നിരാശ ഇരട്ടശതകത്തിലൂടെ തീർത്ത് ഗില്ലിെൻറ (204*) പ്രതികാരം. വെസ്റ്റിൻഡീസ് എ ടീമിനെതിരായ മൂന്നാം ടെസ്റ്റിെൻറ രണ്ടാം ഇന്നിങ്സിലായിരുന്നു റെേക്കാഡ് പ്രകടനം. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി ഇൗ 19കാരൻ.
2002ൽ മുൻ ഇന്ത്യൻ ഒാപണർ ഗൗതം ഗംഭീർ (20 വയസ്സ്) സിംബാബ്വെക്കെതിരെ ബോർഡ് പ്രസിഡൻറ്സ് ഇലവനായി നേടിയ 218 റൺസിെൻറ റെക്കോഡാണ് ഗിൽ കടപുഴക്കിയത്. മൂന്നിന് 23എന്ന നിലയിൽ മൂന്നാംദിനം മത്സരം പുനരാരംഭിച്ച ഇന്ത്യ ഗില്ലിെൻറയും സെഞ്ച്വറി കുറിച്ച നായകൻ ഹനുമ വിഹാരിയുടെയും (118 നോട്ടൗട്ട്) മികവിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 365 റൺസിലെത്തിനിൽക്കേ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
അഞ്ചാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടിൽ ഇരുവരും 315 റൺസാണ് കൂട്ടിച്ചേർത്തത്. 373 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയർ കളി നിർത്തുേമ്പാൾ വിക്കറ്റ് നഷ്ടമില്ലാതെ 37 റൺസെടുത്തു. അവസാന ദിനം വിൻഡീസിനെ പുറത്താക്കി പരമ്പര തൂത്തുവാരാനാകും ഇന്ത്യൻ നിരയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.