കൊച്ചി: ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നൽകിയ ഹരജി ഹൈകോടതി ഇൗ മാസം 28ന് പരിഗണിക്കാൻ മാറ്റി. സ്കോട്ട്ലാൻഡ് പ്രീമിയർ ലീഗിൽ കളിക്കാൻ അനുവദിക്കണമെന്നും വിലക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, വിലക്ക് നീക്കാനോ സ്കോട്ട്ലാൻഡ് പ്രീമിയർ ലീഗിൽ കളിക്കുന്നതിന് അനുമതി നൽകാനോ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോൾ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഐ.പി.എൽ ആറാം സീസണിൽ വാതുവെപ്പുകാരുമായി ഒത്തുകളിച്ചെന്നാരോപിച്ച് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റമുക്തനാക്കിയിരുന്നു. എന്നാൽ, ഈ വിധി അന്തിമമല്ലെന്നും ഡൽഹി ഹൈകോടതിയിൽ പൊലീസ് അപ്പീൽ നൽകിയിട്ടുണ്ടെന്നും ബി.സി.സി.ഐ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.