കൊച്ചി: ക്രിക്കറ്റ് ബോര്‍ഡ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നൽകിയ ഹരജിയിൽ ബി.സി.സി.ഐയുടെ ഇടക്കാല അധ്യക്ഷനെയും അംഗങ്ങളെയും ൈഹകോടതി കക്ഷിചേർത്തു. ശ്രീശാന്തിെൻറ അപേക്ഷ അനുവദിച്ചാണ് അധ്യക്ഷൻ വിനോദ് റായി, സമിതിയംഗങ്ങളായ വിക്രം ലിമായേ, ഡോ. രാമചന്ദ്ര ഗുഹ, ഡയാന എഡുൾജി എന്നിവരെയും കോടതി കക്ഷിചേർത്തത്.
ശ്രീശാന്തിന് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാത്തതെന്തെന്ന കോടതിയുടെ ചോദ്യത്തിന് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ മാറ്റമില്ലാത്തതിനാൽ വിഷയം പുനഃപരിശോധിക്കാൻ വ്യവസ്ഥയില്ലെന്ന മറുപടിയാണ് ബി.സി.സി.ഐ നൽകിയത്. എൻ. ശ്രീനിവാസൻ ബി.സി.സി.ഐ പ്രസിഡൻറായിരിക്കെയാണ് ഒത്തുകളി വിവാദത്തെത്തുടർന്ന് ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട്, ബി.സി.സി. ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി വിനോദ് റായിയുടെ നേതൃത്വത്തിെല ഇടക്കാലസമിതിയെ നിയോഗിച്ചു. ഈ സാഹചര്യത്തിലാണ് ഇവരെക്കൂടി കക്ഷിചേർക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഉപഹരജി നൽകിയത്. അതേസമയം, വിലക്ക് ഏർപ്പെടുത്തും മുമ്പ് ബി.സി.സി.ഐയുടെ അച്ചടക്കസമിതി നിയമാനുസൃതം അന്വേഷിച്ചില്ലെന്നും നടപടിക്രമം പാലിച്ചില്ലെന്നും ശ്രീശാന്ത് സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി. ഡൽഹി പൊലീസ് നൽകിയ തെളിവും രേഖകളും അതേപടി കണക്കിലെടുത്താണ് വിലക്ക് ഏർപ്പെടുത്തിയത്. ബി.സി.സി.ഐയുടെ നിയമാവലിയനുസരിച്ച് സ്വതന്ത്ര അന്വേഷണം നടത്തിയില്ല. ഹരജിയിൽ മറുപടി നൽകാനുള്ള അധികാരം ബി.സി.സി.ഐ സെക്രട്ടറിക്ക് മാത്രമാണെന്നിരിക്കെ തനിക്കെതിരെ ഒരു ഉദ്യോഗസ്ഥൻ നൽകിയ സത്യവാങ്മൂലം അംഗീകരിക്കരുതെന്നും ശ്രീശാന്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.