മുംബൈ: ക്രിക്കറ്റ് മൈതാനത്ത് തിരിച്ചത്തൊനുള്ള മലയാളിതാരം എസ്. ശ്രീശാന്തിന്‍െറ ശ്രമങ്ങളെ വീണ്ടും ബി.സി.സി.ഐ ക്ളീന്‍ബൗള്‍ഡാക്കി. സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുളള അപേക്ഷ തള്ളിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മലയാളി താരത്തിന്‍െറ കരിയറിന് വിലങ്ങുതടി സൃഷ്ടിക്കുന്നത്. ബി.സി.സി.ഐയില്‍ നിന്നും അനുമതിപത്രം (എന്‍.ഒ.സി) നേടാനുള്ള ശ്രീശാന്തിന്‍െറ ശ്രമങ്ങള്‍ ബോര്‍ഡ് തള്ളി. ഇതോടെ ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരില്ളെന്ന് ഉറപ്പായി.
കേന്ദ്ര ധനമന്ത്രി കൂടിയായ അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര കമ്മിറ്റിയാണ് ശ്രീശാന്തിന്‍െറ അപേക്ഷ തള്ളിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്‍െറ താരമായിരുന്ന ശ്രീശാന്ത് 2013ലെ വാതുവെപ്പ് കേസില്‍ കുടുങ്ങിയതോടെയാണ് കരിയര്‍ അടയുന്നത്. മറ്റു രണ്ടു താരങ്ങള്‍ക്കൊപ്പം ശ്രീശാന്തിനും ബോര്‍ഡ് ആജീവാനന്ത വിലക്കേര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍, 2015ല്‍ ഡല്‍ഹി കോടതി ശ്രീയെ കുറ്റമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയാറായില്ല.
ലോധ റിപ്പോര്‍ട്ടിന്‍െറ ശിപാര്‍ശപ്രകാരം ക്രിക്കറ്റ് ഭരണതലപ്പത്തെ മാറിയ സാഹചര്യം മടങ്ങിവരവിന് അവസരമൊരുക്കുമെന്ന പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയേറ്റത്.
ബോര്‍ഡ് അച്ചടക്കസമിതി ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാതെ താരത്തിന് അനുമതിനല്‍കാനാവില്ളെന്നാണ് ആഭ്യന്തരസമിതിയുടെ നിലപാട്.
വിലക്കുകാലത്ത് സിനിമയും ടെലിവിഷന്‍ പരിപാടികളും രാഷ്ട്രീയവുമായി സജീവമായ ശ്രീ, ക്രീസിലേക്കുള്ള മടങ്ങിവരവ് സ്വപ്നംകണ്ട് പരിശീലനത്തിലായിരുന്നു. നാലുവര്‍ഷത്തിനുശേഷം തന്‍െറ ആദ്യ പന്ത് എന്ന അടിക്കുറിപ്പില്‍ ശ്രീശാന്ത് കഴിഞ്ഞദിവസം ട്വിറ്ററില്‍ വിഡിയോ പോസ്റ്റുചെയ്തിരുന്നു. ഒരിക്കലും ഉപേക്ഷിക്കില്ളെന്ന വരികളോടെയുള്ള ദൃശ്യം ആരാധകര്‍ക്കിടയില്‍ വൈറലായി. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ച മലയാളിതാരം വിദേശ പിച്ചുകളില്‍ വിജയംകണ്ട പേസറായാണ് പേരെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.