കോഹ്ലി 110; അഞ്ചാം ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി

കൊ​ളം​ബോ: അ​വ​സാ​ന ഏ​ക​ദി​നത്തിലെങ്കിലും ജയിച്ച് മാനം കാക്കണമെന്ന ലങ്കൻ താരങ്ങളുടെ സ്വപ്നം വിരാട് കോഹ്ലി തല്ലിക്കെടുത്തി. സെഞ്ച്വറിയുമായി കോഹ്ലി (110) തിളങ്ങിയപ്പോൾ ലങ്ക ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസേന എത്തിപ്പിടിച്ചു. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയതീരമണിഞ്ഞത്. ഇതോടെ ഇന്ത്യ 5-0ത്തിന് ഏകദിന പരമ്പര സ്വന്തമാക്കി. നേരത്തേ ടെസ്റ്റ് പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയിരുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് അവരുടെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യക്കെതിരായ ഏകദിന- ടെസ്റ്റ് പരമ്പരകൾ. രോഹിത് ശർമ്മ (16), അജിങ്ക്യ രഹാനെ (5), മനീഷ് പാണ്ഡ്യെ (36) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. തുടർന്ന് കേദാർ ജാദവിനൊപ്പം (63) ചേർന്നാണ് കോഹ്ലി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ജയത്തിന് തൊട്ടരികെ ജാദവ് വീണപ്പോൾ ധോണിയെ ഒരറ്റത്ത് നിർത്തിയായിരുന്നു കോഹ്ലിയുടെ വിജയറൺ. ജസ്​പ്രീത്​ ബുംറ പരമ്പരയുടെ താരമായി. ഒരു ട്വൻറി20 മത്സരമാണ്​ ലങ്കൻ പര്യടനത്തിൽ ബാക്കിയുള്ളത്​. 


ടോസ് നേടി ബാറ്റിങ് തെരഞെടുത്ത ലങ്ക 49.4 ഒാവറിൽ പുറത്താവുകയായിരുന്നു. ഇന്ത്യൻ ബൗളർ ഭുവനേശ്വർ കുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഡിക്ക് വെല്ല (2), ദിൽഷൻ മുനവീര(4) എന്നിവർ തുടക്കത്തിലേ മടങ്ങിയിരുന്നു. പിന്നീട് സ​സ്​​പെ​ൻ​ഷ​ൻ കഴിഞ്ഞ് ടീ​മി​ലേ​ക്ക്​ തി​രി​ച്ചെ​ത്തിയ ക്യാ​പ്​​റ്റ​ൻ ഉപുൽ തരംഗയാണ് 34 പന്തിൽ നിന്നും 48 റൺസുമായി സ്കോർ ഉയർത്തിയത്. അർധസെഞ്ച്വറിക്കരികെ ബുമ്ര തരംഗയെ പുറത്താക്കി. പിന്നീട് ലഹിരു തിരിമാനെ (67), എയ്ഞ്ചലോ മാത്യൂസ് (55) എന്നിവർ ചേർന്ന് ലങ്കയെ കരക‍യറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 122 റൺസ് ചേർത്തു. ഇവർ പുറത്തായതിന് ശേഷം ലങ്കൻ നിരയിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. 9.4 ഒാവറിൽ 42 റൺസ് വിട്ടുകൊടുത്താണ് ഭുവനേശ്വർ കുമാർ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. ജസ്പ്രീത് ബുമ്ര രണ്ടും കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഒാരോ വിക്കറ്റും വീഴ്ത്തി.
 

 

Tags:    
News Summary - Sri Lanka v India, 5th ODI, Colombo,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.