മുംബൈ: ഇന്ത്യ പിടിക്കാൻ വരുന്നുവെന്ന് സ്റ്റീവൻ സ്മിത്തും കൂട്ടരും വെറുതെ പറഞ്ഞതല്ലെന്നുറപ്പായി. ദുൈബയിൽ കുറച്ചുനാളുകളായി നടത്തിയ തയാറെടുപ്പിെൻറ ഫലം സന്നാഹ മത്സരത്തിൽ കാഴ്ചവെച്ചപ്പോൾ ഇന്ത്യ എക്കെതിരെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ത്രിദിന മത്സരത്തിെൻറ ആദ്യ ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആസ്ട്രേലിയ 327 റൺസെടുത്തു. ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും ഷോൺ മാർഷും നേടിയ മികച്ച സെഞ്ച്വറികളാണ് സന്ദർശകർക്ക് മികച്ച സ്കോർ പടുത്തുയർത്താനായത്. സ്കോർ: ആസ്ട്രേലിയ അഞ്ചിന് 327.
ടോസ് നേടി ഇന്ത്യ എ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ആസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ 33ൽ എത്തിയേപ്പാൾ കൂറ്റനടിക്കാരൻ ഡേവിഡ് വാർണറെ (25 റൺസ്) മീഡിയം പേസർ നവ്ദീപ് സെയ്നി, വിക്കറ്റ് കീപ്പർ ഇശാൻ കിഷെൻറ കൈയിലെത്തിച്ച് ഒാസീസിനെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ ആദ്യ വിക്കറ്റിെൻറ ആവർത്തനം കണക്കെ സെയ്നി, മാറ്റ് റെൻഷോവിനെയും ഇശാൻ കിഷനെ ഏൽപിച്ചു. വെറും 11 റൺസ് മാത്രമായിരുന്നു റെൻഷോവിെൻറ സ്കോർ. 55 റൺസിന് രണ്ടു വിക്കറ്റ് വീണതോടെ സ്മിത്തും മാർഷും കരുതലോടെയാണ് കളി തുടർന്നത്. കൂടുതൽ സമയം ക്രീസിൽ നിൽക്കാനായിരുന്നു ഇരുവരുടെയും ശ്രമം.
പിന്നെ സ്കോറിങ്ങും വേഗത്തിലായി. സെഞ്ച്വറി കഴിഞ്ഞയുടൻ 107 റൺസുമായി സ്റ്റീവൻ സ്മിത്തും 104 റൺസുമായി ഷോൺ മാർഷും റിട്ടയേഡ് ഒൗട്ടായി. തുടർന്ന് ക്രീസിലെത്തിയ പീറ്റർ ഹാൻഡ്സ്കോമ്പ് 45 റൺസെടുത്ത് ഹർദിക് പാണ്ഡ്യക്ക് കീഴടങ്ങി. ആദ്യ ദിനത്തെ കളിനിർത്തുേമ്പാൾ 16 റൺസുമായി മിച്ചൽ മാർഷും ഏഴ് റൺസുമായി മാത്യു വേഡുമാണ് ക്രീസിൽ. ഹാർദിക് പാണ്ഡ്യയും അശോക് ദിണ്ഡയും ഒഴികെയുള്ള കളിക്കാരെല്ലാം ഇന്ത്യൻ നിരയിൽ പുതുമുഖങ്ങളാണ്. തുടർ പരമ്പര വിജയങ്ങളിലൂടെ ലോകത്തിലെ ഒന്നാം നമ്പറായി മാറിയ കോഹ്ലിപ്പടക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്ന മുന്നറിയിപ്പാണ് ഒാസീസിെൻറ ആദ്യ പ്രകടനം സൂചിപ്പിക്കുന്നത്. ന്യൂസിലൻഡിനെയും ഇംഗ്ലണ്ടിനെയും ബംഗ്ലാദേശിനെയും തുന്നം പാടിച്ചതുപോലെ അനായാസമാവില്ല ഒാസീസിനെ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.