ലണ്ടൻ: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഇംഗ്ലണ്ടിന് കടമ്പയായി സ്റ്റീവൻ സ് മിത്തെന്ന വൻമതിൽ. തുടർച്ചയായ പത്താം ആഷസ് ഇന്നിങ്സിലും സ്റ്റീവൻ സ്മിത്ത് (66 നോ ട്ടൗട്ട്) അർധശതകം കണ്ടെത്തിയതോടെ രണ്ടാം ദിനം 50 ഒാവർ പൂർത്തിയായപ്പോൾ ആസ്ട്രേലിയ അഞ്ചിന് 160 റൺസെന്ന നിലയിലെത്തി. സ്മിത്തിനൊപ്പം ക്യാപ്റ്റൻ ടിം പെയ്നാണ് (0) ക്രീസി ൽ. അഞ്ചുവിക്കറ്റ് കൈയിലിരിക്കേ 134 റൺസിന് പിന്നിലാണ് സന്ദർശകർ.
രണ്ടാം ദിനം എട്ടിന് 271 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 23 റൺസ് കൂടി സ്കോർ ബോർഡിൽ ചേർത്ത് 294 റൺസിന് പുറത്തായി. ജോസ് ബട്ലറിനെ (70) പാറ്റ് കമ്മിൻസ് പുറത്താക്കിയപ്പോൾ ജാക്ക് ലീച്ചിനെ (21) പുറത്താക്കി മിച്ചൽ മാർഷ് ടെസ്റ്റിലെ ആദ്യ അഞ്ചു വിക്കറ്റ് തികച്ചു. ഒരുവർഷത്തെ ഇടവേളക്ക് ശേഷമാണ് മാർഷ് ടീമിൽ തിരിച്ചെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസ് നിരയിൽ ഡേവിഡ് വാർണർ പതിവുതെറ്റിച്ചില്ല. ജോഫ്ര ആർച്ചറിന് വിക്കറ്റ് സമ്മാനിച്ച് അഞ്ചു റൺസുമായി മടങ്ങി. പരമ്പരയിൽ ഒമ്പത് ഇന്നിങ്സുകളിൽ ഒരു വട്ടം മാത്രമാണ് താരം രണ്ടക്കം കടന്നത്. തൊട്ടുപിന്നാലെ മാർകസ് ഹാരിസിനെയും (3) മടക്കി ആർച്ചർ ഇരട്ട പ്രഹരമേൽപിച്ചു. മാർനസ് ലബുഷെയ്നെ (48) കൂട്ടുപിടിച്ച് സ്മിത്ത് രക്ഷാപ്രവർത്തനം നടത്തവേ വീണ്ടും ആർച്ചർ ആരാച്ചാരായി.
ലബുഷെയ്നെ വിക്കറ്റിന് മുന്നിൽ കുടുക്കി 69 റൺസ് ചേർത്ത സഖ്യം ആർച്ചർ പൊളിച്ചു. മാത്യു വെയ്ഡിനെ (19) സാം കറൻ പുറത്താക്കി. മിച്ചൽ മാർഷിനെ (17) ജാക്ക് ലീച്ചിെൻറ കൈയിലെത്തിച്ച് ആർച്ചർ നാലാം വിക്കറ്റ് പോക്കറ്റിലാക്കി. അർധ സെഞ്ച്വറി പിന്നിട്ട് കുതിക്കുന്ന സ്മിത്തിെൻറ പരമ്പരയിലെ റൺ സമ്പാദ്യം 700 പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.