ഡൽഹി: ഹാട്രിക് ജയത്തോടെ സൺ റൈസേഴ്സ് ഹൈദരാബാദിൻറ കുതിപ്പ്. ഡൽഹി ക്യാപിറ്റൽസിനെ അവരുടെ തട്ടകത്തിൽ സൺറൈസ േഴ്സ് അഞ്ചു വിക്കറ്റിന് തോൽപിച്ചു. സ്കോർ: ഡൽഹി-129/8 (20 ഒാവർ), സൺറൈസേഴ്സ് ൈഹദരാബാദ് 131/5(18.3 ഒാവർ).
ചെറിയ സ ്കോറിന് ഡൽഹിയെ ഒതുക്കി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ജോണി ബെയർസ്റ്റേയുടെ വെടിക്കെട്ടാണ് അനായാസ ജയ മൊരുക്കിയത്. ഒരു സിക്സും ഒമ്പത് ഫോറും പായിച്ച താരം 28 പന്തിൽ 48 റൺസെടുത്ത് ടീമിെൻറ നെട്ടല്ലായി. ഡേവി ഡ് വാർണർ (10), വിജയ് ശങ്കർ (16), മനീഷ് പാണ്ഡെ (10), ദീപക് ഹൂഡ (10) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. യൂസുഫ് പത്താൻ (9), മുഹമ്മദ് നബി (17) എന്നിവർ പുത്താകാതെനിന്നു.
സ്വന്തം കാണികൾക്കു മുന്നിൽ മൂന്നാം ജയംതേടിയിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് തകർച്ചയോടെയായിരുന്നു തുടക്കം. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (43) മാത്രം പിടിച്ചുനിന്നപ്പോൾ മറ്റാർക്കും ഹൈദരാബാദുകാരുടെ സ്പിൻ-പേസ് ആക്രമണത്തെ നേരിടാനായില്ല. ഭുവനേശ്വർ കുമാറിനെ ആദ്യ പന്തിൽതന്നെ ബൗണ്ടറിക്ക് പായിച്ചാണ് ഒാപണർ പൃഥ്വി ഷായുടെ തുടക്കം.
പക്ഷേ, മൂന്നാം ഒാവറിൽ ഭുവനേശ്വർ ഷായുടെ കുറ്റിതെറിപ്പിച്ച് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. അഫ്ഗാൻ ബൗളർ മുഹമ്മദ് നബിയുടേതായിരുന്നു അടുത്ത ഉൗഴം. നബിയെ ശ്രദ്ധിച്ചു തുടങ്ങിയെങ്കിലും ധവാന് ഒരു നിമിഷം പിഴച്ചു. അനാവശ്യ ഷോട്ടിനുള്ള താരത്തിെൻറ ശ്രമം അവസാനിച്ചത് സന്ദീപ് ശർമയുടെ കൈകളിലാണ്.
പിന്നീടങ്ങോട്ട് ഡൽഹിയുടെ കൂട്ടത്തകർച്ചയായിരുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (41 പന്തിൽ 43) ഒറ്റക്ക് പിടിച്ചുനിന്നെങ്കിലും നിലമറന്ന് ബാറ്റുവീശി ഡൽഹിയുടെ താരങ്ങൾ പവിലിയനിലേക്ക് മാർച്ച് ചെയ്തു. ഋഷഭ് പന്ത് (5), രാഹുൽ തിവാട്ടിയ (5), കോളിൻ ഇൻഗ്രാം (5) എന്നിവരെ യഥാക്രമം മുഹമ്മദ് നബി, സന്ദീപ് ശർമ, സിദ്ധാർഥ് കൗൽ എന്നിവർ മടക്കി. ഒടുവിൽ അയ്യരെ റാഷിദ് ഖാനും മടക്കിയതോടെ സ്കോർ നൂറുകടക്കില്ലെന്ന് തോന്നിച്ചതാണ്.
എന്നാൽ, ക്രിസ് മോറിസും(17), അക്സർ പേട്ടലും (23*) പിടിച്ചുനിന്നതോടെയാണ് സ്കോർ 129ലേക്കെത്തിയത്. കാഗിസോ റബാഡ മൂന്ന് റൺസെടുത്ത് പുറത്തായപ്പോൾ, ഇശാന്ത് ശർമ (0) പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.