തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിെൻറ ടിക്കറ്റ് വില്പന www.paytm.com, www.insider.in എന്നീ വെബ്സൈറ്റുകള്‍ വഴി മാത്രമേയുള്ളൂയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു. കൗണ്ടര്‍ വഴി വില്പന ഉണ്ടായിരിക്കില്ല. ഈ സൈറ്റുകളിലേക്കുള്ള ലിങ്ക് അസോസിയേഷെൻറ സൈറ്റില്‍ ലഭിക്കും.
സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ പ്രിൻറ് ഔട്ടുകളോ ഉപയോഗിക്കാം. പേടിഎം വഴി രണ്ടു ടിക്കറ്റ് വാങ്ങുവര്‍ക്ക് 150 രൂപയുടെ സിനിമ ടിക്കറ്റിനുള്ള വൗച്ചര്‍ ലഭിക്കും.സ്റ്റേഡിയത്തിൽ പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.
വിദ്യാർഥികള്‍ സ്കൂളിലെയോ കോളജിലെയോ തിരിച്ചറിയൽ കാര്‍ഡ് ഹാജരാക്കണം. വിദ്യാർഥികള്‍ക്ക് 1000 രൂപയുടെ ടിക്കറ്റില്‍ 50 ശതമാനം കിഴിവ് ലഭിക്കും. ഒരാള്‍ക്ക് ഒരു യൂസർ െഎഡിയില്നിന്ന് പരമാവധി ആറു ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.