സിഡ്നി: ഇക്കുറി മഴ കളിച്ചില്ല. ഇന്ത്യ തന്നെ കളിച്ചു. ഒടുവിൽ മൂന്നാം ട്വൻറി20 മത്സരത്തിൽ ജയം ഇന്ത്യ പിടിച്ചു വാങ്ങി. ആസ്ട്രേലിയ ഉയർത്തിയ 165 റൺസിെൻറ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അവസാന ഒാവറിൽ എത്തിപ്പിടിച്ചു. ഇതോടെ ട്വൻറി 20 പരമ്പര സമനിലയിലായി. അവസാന രണ്ട് പന്തു കൾ ബാക്കി നിൽക്കെ വിരാട് കോഹ്ലിയുടെ തകർപ്പൻ ഷോട്ടിലാണ് ഇന്ത്യ വിജയം കൈപ്പിടിയിലാക്കിയത്. ആദ്യ മത്സരം മഴ നിയമത്തിെൻറ ആനുകൂല്യത്തിൽ ആസ്ത്രേലിയ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിലെ ഇന്ത്യൻ ജയം മഴയിൽ ഒലിച്ചു പോയി.
ഇന്ത്യക്കു വേണ്ടി ശിഖർ ധവാനും രോഹിത് ശർമയും മികച്ച തുടക്കമാണ് കുറിച്ചത്. ആറാമത്തെ ഒാവറിൽ 22 പന്തിൽ 41 റൺസുമായി ധവാൻ പുറത്താവുമ്പോൾ ഇന്ത്യ ആദ്യ വിക്കറ്റിൽ വിലപ്പട്ട 67 റൺസ് കുറിച്ചിരുന്നു. പരമ്പരയിൽ മിന്നുന്ന ഫോമിലുള്ള ധവാെൻറ ബാറ്റിനായിരുന്നു ചൂടു കുടുതൽ. രണ്ട് സിക്സറും ആറ് ബൗണ്ടറികളുമായാണ് ധവാൻ 41 റൺസ് കുറിച്ചത്. രോഹിതും മോശമാക്കിയില്ല രണ്ട് സിക്സറും ഒരു ബൗണ്ടറിയുമായി 16 പന്തിൽ 23 റൺസ് രോഹിതും നേടി ആദം സംപയുടെ പന്തിൽ കുറ്റി തെറിച്ച് പുറത്തായി.
മൂന്നാമനായി ക്രീസിൽ എത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ആദ്യ കളിയിലെ പാളിച്ച മനസ്സിലാക്കി സൂക്ഷ്മതയോടെയാണ് തുടങ്ങിയത്. മറുവശത്ത് ലോകേഷ് രാഹുൽ പതിവുപോലെ നിലയുറപ്പിക്കാതെ പതറുകയായിരുന്നു. 20 പന്തിൽ 14 റൺസുമായി രാഹുൽ പുറത്തായ ഉടനെ അടുത്ത പന്തിൽ ആൻഡ്രു ടെയ്യുടെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി പിടിച്ചു പുറത്തായേപ്പാൾ മത്സരം ഇന്ത്യ കൈവിടുകയാണെന്നു തോന്നിപ്പിച്ചു. പക്ഷേ, കോഹ്ലിക്ക് കൂട്ടായി ദിേനഷ് കാർത്തിക് വന്നതോടെ കളി മാറി.
അവസാന ഒാവറിൽ ആറ് പന്തിൽ അഞ്ച് റൺസ് വേണ്ടിയിരിക്കെ സ്ലോവറുകൾ എറിഞ്ഞ് ആൻഡ്രു ടെയ് കോഹ്ലിയെയും കാർത്തിക്കിനെയും ആശയക്കുഴപ്പത്തിലാക്കിയപ്പോൾ ആദ്യ കളിയിലെ േപാലെ അവസാന ഒാവറിൽ ഇന്ത്യ കലമുടയ്ക്കുകയാണോ എന്ന് സന്ദേഹമുണർത്തിയെങ്കിലും മൂന്നാം പന്ത് ബൗണ്ടറിയിലേക്ക് തുരത്തി ആശങ്കകളെ കോഹ്ലി അതിർത്തി കടത്തി. അടുത്ത പന്തും ബൗണ്ടറിയിലേക്ക് തുരത്തി കോഹ്ലി ഇന്ത്യൻ ജയമുറപ്പിച്ചു.
നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ക്രുനാൽ പാണ്ഡ്യയുടെ മികവിൽ ഇന്ത്യ ആസ്ട്രേലിയയെ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസിൽ പിടിച്ചു നിർത്തുകയായിരുന്നു. 36 റൺസിനാണ് ക്രുനാൽ നാല് വിക്കറ്റ് വീഴ്ത്തിയത്. ഒരു വിക്കറ്റ് മാത്രമേ വീഴ്ത്തിയുള്ളുവെങ്കിലും കുൽദീപ് യാദവ് റൺസ് വിട്ടുകൊടുക്കാതെ മികച്ച രീതിയിൽ പന്തെറിഞ്ഞതും ഇന്ത്യക്ക് തുണയായി.
നാല് വിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയാണ് മാൻ ഒാഫ് ദ മാച്ച്. പരമ്പരയിലെ താരമായി ശിഖർ ധവാനെയും തെരഞ്ഞെടുത്തു.
ആസ്ട്രേലിയയുടെയും തുടക്കം മോശമായിരുന്നില്ല. ആദ്യ വിക്കറ്റിൽ ഒാപ്പണർമാരായ ആർകി േഷാർട്ടും ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ചേർന്ന് 68 റൺസ് കുറിച്ചു. ഫിഞ്ചിെന വീഴ്ത്തി കുൽദീപ് യാദവാണ് ആദ്യ ബ്രേക് ത്രൂ നൽകിയത്. 33 റൺസ് എടുത്ത ആർകി േഷാർട്ടായിരുന്നു ആസ്ട്രേലിയയുടെ ടോപ് സ്കോറർ. കഴിഞ്ഞ കളികളിൽ സിക്സറുകൾ പറത്തി പന്ത് അമ്മാനമാടിയ ആസ്ട്രേലിയൻ ബാറ്റിൽ നിന്ന് ഇക്കുറി ഒറ്റ സിക്സറുകൾ പോലും പിറന്നില്ല. 28 റൺസുമായി ആരോൺ ഫിഞ്ചും 27 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ അലക്സ് കാരിയും 25 റൺസുമായി മാർകസ് സ്റ്റോണിസും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.