ഇന്ത്യൻ ക്രിക്കറ്റിലെ ‘വണ്ടർ’ െപ്ലയർ ആണ് ജയദേവ് ഉനദ്കട് എന്ന 28കാരൻ. എന്നും അത്ഭുതങ്ങൾ ഒളിപ്പിച്ച കളിക്കാരൻ. 2010 ഡിസംബറിൽ സെഞ്ചൂറിയനിൽ ഇന്ത്യൻ കുപ്പായത്തിൽ ടെസ്റ്റ് അരങ്ങേറ്റംകുറിക്കുേമ്പാൾ ഉനദ്കടിെൻറ പ്രായം 18.
ആ വർഷം ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ഇടംകൈയൻ പേസ് ബൗളിങ്ങിലെ മിന്നൽ പ്രകടനവുമായി ശ്രദ്ധനേടിയ ഉനദ്കട് നേരെ എത്തിയത് ‘ഇടംകൈയൻ സ്വിങ്ങിലെ രാജാവ്’ വസിം അക്രം ബൗളിങ് പരിശീലകനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ. പിന്നെ മറ്റൊരു ടെസ്റ്റ് മത്സരം കളിച്ചിട്ടില്ലെങ്കിലും ഉനദ്കട് ഫസ്റ്റ്ക്ലാസിലും ലിസ്റ്റ് ‘എ’ ക്രിക്കറ്റിലുമെല്ലാം മിന്നുംതാരമായി മാറി.
2013ൽ ഏകദിന അരങ്ങേറ്റംകുറിച്ച താരം ഏഴു മത്സരങ്ങൾ മാത്രമേ കളിച്ചുള്ളൂ. പക്ഷേ, പിന്നീടുള്ള ഐ.പി.എൽ താരലേലത്തിൽ കോടികൾ മൂല്യമുള്ള പേസ് ബൗളറായി ഉനദ്കട് മാറുന്നത് കണ്ട് ആരാധകലോകം അമ്പരന്നു. 2013 ഐ.പി.എല്ലിൽ ബംഗളൂരുവിെൻറ ഏറ്റവും ഉയർന്ന രണ്ടാം വിക്കറ്റ് വേട്ടക്കാരനായ താരം തുടർന്നുള്ള സീസണുകളിൽ ലേലമേശയിലെ ഹോട്ട്സ്റ്റാറായി മാറി. പക്ഷേ, കോടികളുടെ തിളക്കമൊന്നും ഐ.പി.എൽ പോരാട്ടത്തിൽ കാണാനില്ലായിരുന്നു. വലിയ പ്രതീക്ഷകൾ സമ്മർദമായപ്പോൾ ഐ.പി.എല്ലിൽ തുടർച്ചയായി പരാജയപ്പെട്ടു. 2018ൽ 11.5 കോടി വില നേടിയ താരം കഴിഞ്ഞ ലേലത്തിൽ മൂന്നു കോടിയിലേക്കു താഴ്ന്നു.
2019-20 രഞ്ജി ട്രോഫി സൗരാഷ്ട്ര നേടുേമ്പാൾ അതിനു പിന്നിൽ ഉനദ്കടിെൻറ പ്രകടനവും നായക മികവുമുണ്ട്. 10 മത്സരങ്ങളിൽ 67 വിക്കറ്റ് വാരിക്കൂട്ടിയ ഉനദ്കട് ഒറ്റയാൻ പ്രകടനത്തിലൂടെയായിരുന്നു ടീമിനെ കിരീടത്തിലേക്കു നയിച്ചത്. ഏഴു തവണ അഞ്ചു വിക്കറ്റ് പ്രകടനം നടത്തി. ഒരു ഇന്നിങ്സിൽ ഏഴു വിക്കറ്റും വീഴ്ത്തി. കാത്തിരുന്ന കിരീടനേട്ടം, അടുത്ത ദിവസംതന്നെ വിവാഹനിശ്ചയം പ്രഖ്യാപിച്ചാണ് ആഘോഷിച്ചത്. കൂട്ടുകാരി റിന്നിയുമൊത്തുള്ള ചിത്രം പങ്കുവെച്ചായിരുന്നു വിവാഹവാർത്ത പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.