കൽപറ്റ: 14 വർഷക്കാലം കേരള ബാറ്റിങ്ങിെൻറ നെടുംതൂണായി നിലനിന്ന വി.എ. ജഗദീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനി ന്ന് വിരമിച്ചു. രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളം വിദർഭയോട് തോറ്റതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
രഞ്ജി ട്രോഫി ടീമിലുണ്ടായിരുന്നെങ്കിലും ഗുജറാത്തിനെതിരായ ക്വാർട്ടറും വിദർഭക്കെതിരായ സെമി ഫൈനലും കളിച്ചിരുന്നില്ല. ഗ്രൂപ് റൗണ്ടിൽ ഹിമാചൽപ്രദേശിനെതിരായ നിർണായക മത്സരമായിരുന്നു അവസാനമായി കളിച്ചത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ വാസുദേവൻ അരുന്ധതി ജഗദീഷ് 2004 നവംബറിലാണ് കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.
72 മത്സരങ്ങളിൽ 33 ശരാശരിയിൽ 3548 റൺസ് സ്കോർ ചെയ്തു. 199 റൺസാണ് ഉയർന്ന സ്കോർ. എട്ട് സെഞ്ച്വറിയും 18 അർധസെഞ്ച്വറിയും ഫസ്റ്റ് ക്ലാസിൽ സ്വന്തമാക്കി. ഇൗ സീസണിൽ ഏഴു മത്സരങ്ങളിൽ 221 റൺസ് നേടി. 35ാം വയസ്സിലാണ് കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.