ധർമശാല: വിജയ് ഹസാരെ ട്രോഫിയിൽ തോൽവിയറിയാതെ മുന്നേറിയ ഡൽഹിയുടെ വിജയപരമ്പരക്ക് കടിഞ്ഞാണിട്ട് കേരളം. ഗ്രൂപ് ‘ബി’യിലെ നാലാം മത്സരത്തിനിറങ്ങിയ സചിൻ ബേബിയുടെ സംഘം രണ്ടു വിക്കറ്റിനാണ് കരുത്തരായ ഡൽഹിയെ മറികടന്നത്. സ്കോർ: ഡൽഹി: 177/10, കേരളം: 178/8 (35.4).
നായകെൻറ വീറോടെ മുന്നിൽനിന്ന് നയിച്ച സചിൻ ബേബിയും (52) നാലു വിക്കറ്റെടുത്ത പേസ് ബൗളർ എം.ഡി. നിധീഷുമാണ് കേരളത്തിന് വിജയമൊരുക്കിയത്. ഇതോടെ നാലു മത്സരങ്ങളിൽ രണ്ടു ജയവും ഒരു തോൽവിയും സമനിലയുമടക്കം 10 േപായൻറുമായി കേരളം മൂന്നാം സ്ഥാനത്തെത്തി. അഞ്ചിൽ നാലും ജയിച്ച് 16 പോയൻറുമായി ഡൽഹി ഒന്നാം സ്ഥാനത്ത് തുടരുന്നു.
മോശം കാലാവസ്ഥയെ തുടർന്ന് 42 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ ഒാപണിങ് ബൗളർമാരായ നിധീഷും ഫാസിൽ ഫാനൂസുമാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. സ്കോർ ബോർഡിൽ 36 റൺസെത്തിയപ്പോൾ മുൻനിര ബാറ്റ്സ്മാൻമാരായ ഉൻമുക്ത് ചന്ദ് (15), ഹിതൻ ദലാൽ (ഒമ്പത്), ക്ഷിതിസ് ശർമ (ആറ്) എന്നിവരെ ഇരുവരും ചേർന്ന് മടക്കി അയച്ചു. ധ്രുവ് ഷോറെ (71) മാത്രമാണ് പിടിച്ചുനിന്നത്. യുവതാരം റിഷബ് പന്തിനെ (ആറ്) അഭിഷേക് മോഹൻ ബൗൾഡാക്കിയേതാടെ കേരളത്തിെൻറ വഴി എളുപ്പമായി. മൂന്നു റൺസ് എടുക്കുന്നതിനിടെ ഡൽഹിയുടെ അവസാന മൂന്നു വിക്കറ്റും നിലംപൊത്തി. ലിസ്റ്റ് ‘എ’യിൽ ആദ്യ മത്സരത്തിനിറങ്ങിയ ഫാസിൽ ഫാനൂസ് രണ്ടു വിക്കറ്റെടുത്തു.
മികച്ച തുടക്കം കിട്ടിയിട്ടും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന കേരളത്തിനെ സചിൻ ബേബി, സഞ്ജു സാംസൺ (29), ജലജ് സക്സേന (26), വിഷ്ണു വിനോദ് (21), മുഹമ്മദ് അസ്ഹറുദ്ദീൻ (21*) എന്നിവർ വിജയത്തിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.