ന്യൂഡൽഹി: മഹാരാഷ്ട്രയെ ഒമ്പത് വിക്കറ്റിന് തകർത്ത് വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കർണാടക ഫൈനലിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര കർണാടകയുടെ ബൗളിങ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞപ്പോൾ, 160 റൺസിന് പുറത്താവുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ മായങ്ക് അഗർവാളും (81) ക്യാപ്റ്റൻ കരുൺ നായരുമാണ് (70) കർണാടകയെ അനായാസം വിജയിപ്പിച്ചത്.
ഒാപണർ ഋതുരാജ് ഗെയ്ക്വാദ് (1) ആദ്യ ഒാവറിൽതന്നെ പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ രാഹുൽ തൃപതിയെയും (16) അങ്കിത് ഭവനെയും (18) നഷ്ടപ്പെട്ടാണ് മഹാരാഷ്ട്ര തുടങ്ങിയത്. നാലാം വിക്കറ്റിൽ ശ്രീകാന്ദ് മുണ്ടെയും (50), നൗഷാദ് ൈശഖും (42) പടുത്തുയർത്തിയ സഖ്യമാണ് കൂട്ടത്തകർച്ചയിൽനിന്നു കരകയറ്റിയത്. പിന്നീട് എത്തിയവരിൽ ആരും രണ്ടക്കം കണ്ടില്ല. ചെറിയ വിജയലക്ഷ്യത്തിലേക്ക് മായങ്ക് അഗർവാളും (81) ക്യാപ്റ്റൻ കരുൺ നായരും (70*) ചേർന്ന് ആത്മവിശ്വാസത്തോടെ ബാറ്റുവീശിയപ്പോൾ കർണാടക ഒരു വിക്കറ്റ് നഷ്ടത്തിൽ 30.3 ഒാവറിൽ വിജയം കണ്ടു. കർണാടകക്കായി കൃഷ്ണപ്പ ഗൗതം മൂന്നും പ്രസിദ്ധ് കൃഷ്ണ രണ്ടും വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച നടക്കുന്ന ആന്ധ്ര-സൗരാഷ്ട്ര മത്സരവിജയികളാണ് ഫൈനലിൽ കർണാടകയുടെ എതിരാളികൾ. 27നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.