ന്യൂഡൽഹി: അവസാന മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയിട്ടും വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ കേരളത്തിന് നോക്കൗട്ട് റൗണ്ടിൽ കടക്കാനായില്ല. അവസാന കളിയിൽ സൗരാഷ്ട്രയെ 46 റൺസിനാണ് കേരളം തോൽപിച്ചത്.
ആദ്യം ബാറ്റുചെയ്ത കേരളം ഏഴു വിക്കറ്റിന് 316 റൺസെടുത്തപ്പോൾ സൗരാഷ്ട്രയുടെ പോരാട്ടം 49.3 ഒാവറിൽ 270 റൺസിന് അവസാനിച്ചു. നാല് വിക്കറ്റ് പിഴുത ബേസിൽ തമ്പിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെ.സി. അക്ഷയുമാണ് സൗരാഷ്ട്രയെ ഒതുക്കിയത്. കേരളത്തിനായി ക്യാപ്റ്റൻ സചിൻ ബേബി (93), വിഷ്ണു വിനോദ് (62), വി.എ. ജഗദീഷ് (41), അരുൺ കാർത്തിക് (38 നോട്ടൗട്ട്), ജലജ് സക്സേന (33), സഞ്ജു സാംസൺ (30) എന്നിവർ തിളങ്ങി.
എട്ട് കളികളിൽ 18 പോയൻറ് നേടിയ കേരളം എ,ബി ഗ്രൂപ്പുകളിലെ 18 ടീമുകളിൽ എട്ടാം സ്ഥാനത്താണ്. ആദ്യ അഞ്ച് സ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുക. മുംബൈ (28), ഡൽഹി (26), മഹാരാഷ്ട്ര (26), ആന്ധ്രപ്രദേശ് (26), ഹൈദരാബാദ് (22) ടീമുകളാണ് യോഗ്യത കരസ്ഥമാക്കിയത്. രണ്ട് ടീമുകൾക്ക് യോഗ്യത നേടാവുന്ന സി ഗ്രൂപ്പിൽ മത്സരങ്ങൾ പൂർത്തിയായിട്ടില്ല. ഝാർഖണ്ഡ്, ഹരിയാന, സർവിസസ്, തമിഴ്നാട് ടീമുകളാണ് സാധ്യതപ്പട്ടികയിലുള്ളത്. പ്ലേറ്റ് ഗ്രൂപ്പിൽനിന്ന് ബിഹാർ നോക്കൗട്ട് യോഗ്യത തേടുന്ന ഏക ടീമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.