ന്യൂഡൽഹി: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ അഞ്ചാം തവണയും തമിഴ്നാട് ഫൈനലിൽ. ബറോഡയെ ആറു വിക്കറ്റിന് തകർത്താണ് തമിഴകസംഘം കലാശപ്പോരിന് യോഗ്യത നേടിയത്. ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ ടോസ് നേടിയ ബറോഡ 49.3 ഒാവറിൽ 219 റൺസിന് പുറത്തായി. 47.3 ഒാവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ തമിഴ്നാട് ലക്ഷ്യത്തിലെത്തി.
വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് 77ഉം ക്യാപ്റ്റൻ വിജയ് ശങ്കർ പുറത്താകാതെ 53ഉം റൺെസടുത്തു. ബറോഡയുടെ ഒാപണർമാരായ കേദാർ ദേവ്ധാറും (46) ആദിത്യ വാഗ്മേഡെയും (45) മികച്ച തുടക്കമേകിയെങ്കിലും തമിഴ്നാട് ബൗളർമാർ മികച്ച ബൗളിങ്ങിലൂടെ എതിരാളികളെ പിടിച്ചുകെട്ടി. ക്യാപ്റ്റൻ ഇർഫാൻ പത്താൻ 27ഉം സഹോദരൻ യൂസുഫ് പത്താൻ നാലും റൺസെടുത്ത് പുറത്തായി. പശ്ചിമ ബംഗാൾ^ ഝാർഖണ്ഡ് മത്സരത്തിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ തമിഴ്നാട് നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.