കോഴിക്കോട്: ഈമാസം 25ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി ഗ്രൂപ് ബി ഏകദിന ക്രിക്കറ്റ് ടൂർണമെൻറിനുള്ള കേരളത്തിെൻറ 20 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഭുവനേശ്വറിലെ കെ.ഐ.ഐ.ടി സ്റ്റേഡിയത്തിലും കട്ടക്കിലെ ഡി.ആർ.െഎ.ഇ.എം.എസ് സ്റ്റേഡിയത്തിലും ഭാരതി സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക. താരങ്ങൾക്കുള്ള പരിശീലനക്യാമ്പ് ഈമാസം 16 മുതല്‍ 21 വരെ ആലപ്പുഴ എസ്.ഡി കോളജ് ഗ്രൗണ്ടിൽ നടക്കും. ജലജ് സക്സേന, പി. പ്രശാന്ത് എന്നിവരുടെ ഫിറ്റ്നസ് പരിഗണിച്ചായിരിക്കും ടീമിലെടുക്കുന്ന കാര്യം തീരുമാനിക്കുക. 25ന് ആദ്യ മത്സരത്തിൽ കേരളം ത്രിപുരയെ നേരിടും. മാർച്ച് ഒന്നിന് ഉത്തർപ്രദേശിനെയും മൂന്നിന് തമിഴ്നാടിനെയും നാലിന് ഡൽഹിയെയും നാലിന് ഹിമാചൽ പ്രദേശിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.