ഭുവനേശ്വർ: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെൻറിൽ കേരളത്തിന് തുടർച്ചയായ രണ്ടാം പരാജയം. ഗ്രൂപ് ബി മത്സരത്തിൽ മഹാരാഷ്ട്രയോട് 122 റൺസിെൻറ വമ്പൻ തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റുചെയ്ത മഹാരാഷ്ട്ര 50 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് അടിച്ചുകൂട്ടിയപ്പോൾ പൊരുതിനോക്കാൻപോലും കെൽപില്ലാതെ 39.5 ഓവറിൽ 189 റൺസിന് കേരളം ഓൾഔട്ടാവുകയായിരുന്നു.
വൻ ലക്ഷ്യം തേടിയിറങ്ങിയ കേരളം തുടക്കത്തിൽതന്നെ തകർന്ന് 15 ഓവറിൽ ആറു വിക്കറ്റിന് 72 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഏഴാം വിക്കറ്റിന് 109 റൺസ് ചേർത്ത മുഹമ്മദ് അസഹ്റുദ്ദീനും (50) ഇഖ്ബാൽ അബ്ദുല്ലയും (60) ആണ് തോൽവിയുടെ ഭാരം കുറച്ചത്. വിഷ്ണു വിനോദ് (24), ജലജ് സക്സേന (16), രോഹൻ പ്രേം (2), സഞ്ജു സാംസൺ (11), ക്യാപ്റ്റൻ സചിൻ ബേബി (1), സൽമാൻ നിസാർ (0), വിനോദ് കുമാർ (4), കൃഷ്ണകുമാർ (2) എന്നിവരെല്ലാം നിസ്സാര സ്കോറിന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.