ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിനത്തിൽ കേരളത്തിന് രണ്ടാം േതാൽവി. ഇന്ത്യൻ ഓപണർ കെ.എൽ. രാഹുലിെൻറ സെഞ്ച്വറി മികവിൽ ആതിഥേയരായ കർണാടക 60 റൺസിനാണ് കേരളത്തെ വീഴ്ത ്തിയത്. ആദ്യം ബാറ്റുചെയ്ത കർണാടക രാഹുലിെൻറയും (131), മനിഷ് പാണ്ഡെ (50), ശ്രേയസ് ഗോപാൽ (31) എന്നിവരുടെ ബാറ്റിങ് മികവിൽ 49.5 ഓവറിൽ 294 റൺസിന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ ഓപണർ വിഷ്ണു വിനോദും (104), വൺഡൗൺ ബാറ്റ്സ്മാൻ സഞ്ജു സാംസണും (67) ചേർന്ന് നയിച്ചെങ്കിലും മധ്യനിരയും വാലറ്റവും തകർന്നത് തിരിച്ചടിയായി. 46.4 ഓവറിൽ ടീം 234 റൺസിന് പുറത്തായി.
വിനൂപ് മനോഹരൻ പൂജ്യത്തിന് മടങ്ങിയതിനു പിന്നാലെയാണ് രണ്ടാം വിക്കറ്റിലെ ചെറുത്തുനിൽപ് ആരംഭിച്ചത്. 111ലെത്തിയപ്പോൾ സഞ്ജു മടങ്ങിയതോടെ കേരളത്തിെൻറ തകർച്ച തുടങ്ങി. ക്യാപ്റ്റൻ റോബിൻ ഉത്തപ്പ (13), സചിൻ ബേബി (26), സൽമാൻ നിസാർ (9), മുഹമ്മദ് അസ്ഹറുദ്ദീൻ (2), സിജോമോൻ ജോസഫ് (5), ബേസിൽ തമ്പി (1), ആസിഫ് കെ.എം (0) എന്നിവർ കാര്യമായ സംഭാവന നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.