ലണ്ടൻ: നേട്ടങ്ങളും പുരസ്കാരങ്ങളും സ്വന്തമാക്കുന്നത് ഹരമാക്കിയ ഇന്ത്യൻ ക്രിക്ക റ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കായിക അവാർഡുകളിൽ ഒന്നായ വിസ്ഡെൻറ ലീഡിങ് ക്രിക്കറ്റർ ഒാഫ് ദ ഇയർ പുരസ്കാരമാണ് തുടർച്ചയായി മൂന്നാംതവണയും കോഹ്ലിയെ തേടിയെത്തിയത്.
പോയ സീസണിൽ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവെച്ച ജോസ് ബട്ലർ, യുവതാരം സാം കറൻ, കൗണ്ടി ടീം സറേ ക്യാപ്റ്റൻ റോറി ബേൺസ്, ഇംഗ്ലീഷ് വനിത ടീം ക്യാപ്റ്റൻ ടാമി ബ്യുമോണ്ട് എന്നിവരാണ് മികച്ച അഞ്ചുതാരങ്ങളുടെ പട്ടിക തികച്ചത്.
ഇന്ത്യൻ ക്രിക്കറ്റിന് ഇരട്ടിമധുരമായി വനിതകളിൽ സ്മൃതി മന്ദാന മികച്ച താരമായി. അഫ്ഗാനിസ്താെൻറ സ്പിന്നർ റാഷിദ് ഖാൻ തുടർച്ചയായ രണ്ടാം വർഷവും ട്വൻറി20 ക്രിക്കറ്റർ പുരസ്കാരജേതാവായി. സർ ഡോൺ ബ്രാഡ്മാനും (10 തവണ), ജാക്ക് ഹോബ്സിനും (8 തവണ) ശേഷം കൂടുതൽ തവണ വിസ്ഡൻ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ താരമായിരിക്കുകയാണ് കോഹ്ലി. വിസ്ഡെൻറ 159ാം പുരസ്കാരപ്പട്ടികയാണ് 2019ൽ പുറത്തിറക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മുടിചൂടാമന്നനായ കോഹ്ലി എല്ലാ ഫോർമാറ്റിലുമായി 2018ൽ 11 സെഞ്ച്വറിയടക്കം 2735 റൺസാണ് അടിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.