ഇന്നത്തെ മത്സരഫലത്തെക്കാൾ ആരാധകർക്ക് പ്രധാനം വിരാട് കോഹ്ലിയുടെ ബാറ്റിങ്ങിനാണ്. റെക്കോഡുകൾ ഒാേരാന്നായി മറികടക്കുന്ന ഇന്ത്യൻ നായകന് ഏകദിനത്തിലെ 10,000 ക്ലബിൽ ഇടംപിടിക്കാൻ ഇനി വേണ്ടത് വെറും 81 റൺസ്.
ഗുവാഹതിയിൽ സെഞ്ച്വറിയോടെ ലക്ഷ്യത്തിലേക്ക് ഏറെ അടുത്ത കോഹ്ലി അതേ മികവ് വിശാഖപട്ടണത്തും തുടർന്നാൽ എല്ലാം എളുപ്പമാവും. 212 മത്സരങ്ങളിൽ 58.69 ശരാശരിയിലാണ് കോഹ്ലിയുടെ കുതിപ്പ്. 36 സെഞ്ച്വറിയും 48 അർധസെഞ്ച്വറിയും അകമ്പടിയായുണ്ട്.
സചിൻ ടെണ്ടുൽകറിെൻറ പേരിലുള്ള അതിവേഗ 10,000 റൺസ് എന്ന ലോകറെക്കോഡാണ് ഇനി കോഹ്ലിയെ കാത്തിരിക്കുന്നത്. 259 മത്സരത്തിലായിരുന്നു സചിൻ ഇൗ നേട്ടം സ്വന്തമാക്കിയത്. ആദ്യമായി 10,000 റൺസ് നേടിയ ബാറ്റ്സ്മാനും സചിൻ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.