കിങ്സ്റ്റൺ: ട്വൻറി20 ക്രിക്കറ്റിൽ വിൻഡീസ് എന്നും കരുത്തരാണ്. എത്ര കൂറ്റൻ സ്േകാറും എത്തിപ്പിടിക്കാൻ മിടുക്കുള്ള യുവതാരങ്ങളുടെ നിര. 2016 ട്വൻറി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ വമ്പൻ സ്കോറിനെ (192) മറികടന്നത് ലെൻഡി സിമ്മൺസ്, ആേന്ദ്ര റസൽ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിലായിരുന്നു. കഴിഞ്ഞ ദിവസം വിൻഡീസിനെതിരായ ഏക ട്വൻറി20 മത്സരത്തിലും വിൻഡീസ് ബാറ്റിങ്ങിെൻറ വീര്യം ഇന്ത്യൻ ബൗളർമാർ നന്നായറിഞ്ഞു. എവിൻ ലൂയിസ് എന്ന യുവതാരമായിരുന്നു ഇക്കുറി ഇന്ത്യയുടെ കഥകഴിച്ചത്. 191 റൺസ് വിജയലക്ഷ്യം ലൂയിസിെൻറ സെഞ്ച്വറി പ്രകടനത്തിൽ കരീബിയൻ പട മറികടന്നു. 62 പന്തിൽ 12 സിക്സും ആറ് ഫോറും അതിർത്തികടത്തിയാണ് ലൂയിസ് ഇന്ത്യൻ ബൗളർമാരെ കരയിച്ചത്.
നിർണായക അവസരങ്ങൾ തുലച്ചതാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്. ക്യാപ്റ്റൻ കോഹ്ലിക്കും മത്സരശേഷം പറയാനുണ്ടായിരുന്നത് അതു മാത്രമാണ്. കളി ഗതിതിരിച്ചുവിട്ട ലൂയിസിെൻറ രണ്ടു ക്യാച്ചുകൾ ഇന്ത്യ വിട്ടുകളഞ്ഞു. അവസരങ്ങൾ നഷ്ടപ്പെടുത്തിയവർക്ക് വിജയമുണ്ടാവില്ല. ഇന്ത്യക്ക് 230 റൺസ് വരെ അടിച്ചെടുക്കാമായിരുന്നു. എന്നാൽ, അവസാനം സ്കോർ ഉയർത്താനായില്ല. ട്വൻറി20യിൽ വിൻഡീസ് എന്നും തിളങ്ങിയ രാജ്യമാണ്. സെഞ്ച്വറി നേടിയ യുവതാരം എവിൻ ലൂയിസിെൻറ ഇന്നിങ്സ് മനോഹരമായിരുന്നെന്നും കോഹ്ലി മത്സരശേഷം പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒാപണർമാരായ വിരാട് കോഹ്ലിയും (39) ശിഖർ ധവാനും (23) 64 റൺസിെൻറ കൂട്ടുകെേട്ടാടെ മികച്ച തുടക്കം നൽകി. ശേഷം ഋഷഭ് പന്തും (38) ദിനേഷ് കാർത്തികും (48) ചേർന്ന് സ്കോർ ഉയർത്തി. 190 റൺസെടുത്തപ്പോൾ ഇന്ത്യ വിജയിക്കുമെന്ന് കണക്കുകൂട്ടിയവർക്കു മുന്നിൽ എവിൻ ലൂയിസ് നിറഞ്ഞാടി. വെടിക്കെട്ടുവീരൻ ക്രിസ് ഗെയ്ലിനെ (18) സാക്ഷിയാക്കിയായിരുന്നു ലൂയിസ് ബാറ്റിങ് വീര്യം പുറത്തെടുത്തത്. 53 പന്തിലായിരുന്നു താരത്തിെൻറ സെഞ്ച്വറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.