രാജ്കോട്ട്: ഒന്നാം റാങ്കുകാരും എട്ടാം സ്ഥാനക്കാരും തമ്മിലുള്ള േപാരിന് പ്രതീക്ഷിച്ച അന്ത്യം. വിൻഡീസിന് ചരിത്ര തോൽവി സമ്മാനിച്ച് രാജ്േകാട്ട് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് പടുകൂറ്റൻ ജയം. ഇന്നിങ്സിനും 272 റൺസിനുമാണ് ആദ്യ ടെസ്റ്റിൽ വിരാട് കോഹ്ലിയും കൂട്ടരും ജയിച്ചുകയറിയത്. ആദ്യ ഇന്നിങ്സിൽ 181 റൺസിനു പുറത്തായ വിൻഡീസ് രണ്ടാം ഇന്നിങ്സിലും (196) നിരുപാധികം കീഴടങ്ങിയതോടെ രണ്ടുദിനം ബാക്കിയിരിക്കെ കളി അവസാനിപ്പിച്ചാണ് ഇന്ത്യയുടെ മടക്കം.പൃഥ്വി ഷായാണ് മാൻ ഒാഫ്ദിമാച്ച്. സ്കോർ: ഇന്ത്യ: ഒന്നാം ഇന്നിങ്സ് 649/9 ഡിക്ല. വിൻഡീസ്- 181/10, 196/10. ഇതോടെ, രണ്ടു ടെസ്റ്റുകളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി. ഹൈദരാബാദിൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് അടുത്ത മത്സരം.
സ്പിന്നിൽ പകച്ച് വിൻഡീസ്
ആർ. അശ്വിെൻറയും കുൽദീപ് യാദവിെൻറയും സ്പിന്നിന് മുന്നിൽ കരീബിയർ പട വിറച്ച ദിനമായിരുന്നു ശനിയാഴ്ച. ആദ്യ ഇന്നിങ്സിൽ അശ്വിനായിരുന്നെങ്കിൽ (4/37) രണ്ടാം ഇന്നിങ്സിൽ ആ പണി കുൽദീപ് (5/57) ഏറ്റെടുത്തു. ഇരുവരുടെയും കുത്തിത്തിരിഞ്ഞ ബൗളിനു മുന്നിൽ ഒന്നിനുപിറകെ ഒന്നായി വീൻഡീസ് താരങ്ങൾ പവലിയനിലേക്ക് പരേഡ് നടത്തി. ആറിന് 94 എന്ന നിലയിലായിരുന്നു മൂന്നാം ദിനം തുടങ്ങിയത്. ക്രീസിലുണ്ടായിരുന്ന റോസൻ ചേസും കീമോ പോളും പിടിച്ചു നിന്നതാണ് വിൻഡീസിന് എടുത്തുപറയാനുള്ള ഏക കാര്യം. ഇരുവരും ഏഴാം വിക്കറ്റിൽ 73 റൺസിെൻറ കൂട്ടുകെട്ട് ഒരുക്കി. പോളിനെ (47) ഉമേഷ് യാദവും ചേസിനെ (53) അശ്വിനും പുറത്താക്കിയതോടെ ആദ്യ ഇന്നിങ്സ് അവസാനിക്കാൻ അധികസമയം വേണ്ടിവന്നില്ല. ബൗളർമാരായ ഷെർമാൻ ലൂയിസിനെയും (0), ഷാനോൺ ഗബ്രിയേലിനെയും (1) അശ്വിൻ തന്നെ പറഞ്ഞയച്ച് തീരുമാനമാക്കി.
181 റൺസിന് പുറത്തായതിനു പിന്നാലെ ഫോളോഒാൺ ചെയ്ത വിൻഡീസിന് രണ്ടാം ഇന്നിങ്സിലും അത്ഭുതങ്ങളൊന്നും കാണിക്കാനായില്ല. ഒാപണർ കീരൺ പവൽ (83) അർധസെഞ്ച്വറിയുമായി പിടിച്ചുനിന്നത് മാത്രം മിച്ചം. പവലിനെ അടക്കം അഞ്ചുപേരെ കുൽദീപ് യാദവാണ് പുറത്താക്കിയത്. ഷെയ് ഹോപ് (17), ഷിംറോൺ ഹെറ്റ്മെയർ (11), സുനിൽ ആംബ്രിസ് (0), റോസൻ ചേസ് (20) എന്നിവരാണ് കുൽദീപിെൻറ ഇരകൾ. ബാക്കിയുള്ളവരെ ജദേജയും (മൂന്ന് വിക്കറ്റ്), അശ്വിനും (രണ്ട് വിക്കറ്റ്) ചേർന്ന് പുറത്താക്കിയതോടെ 196 റൺസിന് വിൻഡീസിെൻറ രണ്ടാം ഇന്നിങ്സും അവസാനിച്ചു.
ഇന്ത്യക്ക് ഒാർത്തിരിക്കാൻ ഒത്തിരി മുഹൂർത്തങ്ങൾ
പടുകൂറ്റൻ ജയം എന്നതിലുപരി ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനം പൃഥ്വി ഷായുടെ ഉദയം എന്ന നിലയിലാവും ഇൗ ടെസ്റ്റ് ഒാർമിക്കപ്പെടുക. അരങ്ങേറ്റ മത്സരത്തിൽതന്നെ സെഞ്ച്വറി തികച്ച് ഇൗ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി ഷാ മാറി. ഒപ്പം, റെക്കോഡുകൾ പലതും വെട്ടിപ്പിടിച്ച് മുന്നേറുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ക്ലാസിക് സെഞ്ച്വറിയും അരങ്ങേറി ആറുവർഷ ത്തിനുശേഷം ശതകം കുറിച്ച ജദേജയുടെ ഇന്നിങ്സും. എട്ടു റൺസ് അകലെ തെൻറ രണ്ടാം സെഞ്ച്വറി നഷ്ടമായെങ്കിലും ഋഷഭ് പന്തിെൻറ വെടിക്കെട്ട് ബാറ്റിങ്ങും രാജ്കോട്ടിൽ കളി കാണാനെത്തിയവർക്ക് വിരുന്നായിമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.