ഷർദുലിൻെറ അരങ്ങേറ്റം വേദ​നയോടെ;​ പേശിവേദനയെ തുടർന്നു വീണു

ഹൈദരാബാദ്​: ടെസ്​റ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ പേസ്​ബൗളർ ഷർദുൽ ഠാകുറിന്​ പരിക്ക്​. ത​​​െൻറ രണ്ടാം ഒാവർ എറിയാനെത്തിയ ഷർദുൽ നാല്​ പന്തിനുശേഷം പേശിവേദനയെ തുടർന്നു വീണു. തുടർന്ന്​ കളംവിട്ട താരത്തി​​​െൻറ അരങ്ങേറ്റം വേദ​നയോടെയായി.

കഴിഞ്ഞ ഏഷ്യാകപ്പ്​ മത്സരത്തിനിടെ പരിക്കേറ്റ താരം നാട്ടിലേക്ക്​ മടങ്ങിയിരുന്നു. പരിക്ക്​ മാറും മു​േമ്പ താരത്തെ ടെസ്​റ്റ്​ ടീമിലേക്ക്​ തിരിച്ചുവിളിച്ചത്​ എൻ.സി.എയുടെ റിഹാബിലിറ്റേഷൻ പ്രോഗ്രാമി​​നെ പ്രതിക്കൂട്ടിലാക്കി. പരിക്കേറ്റ ഷർദുൽ ആദ്യദിനം ഫീൽഡിങ്ങിനിറങ്ങിയില്ല. വിദഗ്​ധ പരിശോധനക്കുശേഷം വരും ദിവസങ്ങളിൽ കളിക്കുമോയെന്നത്​ തീരുമാനിക്കും.

Tags:    
News Summary - West Indies vs India- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.