ഹൈദരാബാദ്: രണ്ടാം ടെസ്റ്റിലും വിജയം ആവർത്തിച്ച് ഇന്ത്യ. വൻ ബാറ്റിങ് തകർച്ച നേരിട്ട വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ പത്ത് വിക്കറ്റിനാണ് വിജയിച്ചത്.രണ്ടാം ഇന്നിങ്സിൽ വിൻഡീസ് 127 റൺസിന് പുറത്തായി. 72 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഒാപണർമാരായ പൃഥി ഷാ(33), കെ.എൽ രാഹുൽ(33) എന്നിവരാണ് മിന്നിയത്. 16.1 ഒാവറിൽ ഇന്ത്യ ലക്ഷ്യം പൂർത്തിയാക്കി. സ്കോർ: വെസ്റ്റിൻഡീസ്: 311 & 127, ഇന്ത്യ: 367 & 75/0
വിജയത്തോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി (2-0). നേരത്തേ രാജ്കോട്ടിൽ നടന്ന ഒന്നാം ടെസ്റ്റിലും സമാനമായി മൂന്നാം ദിനം ഇന്ത്യ വിജയം നേടിയിരുന്നു.
രാവിലെ ചെറുതായെങ്കിലും ബാറ്റിങ്ങിൽ പതറിയ ഇന്ത്യ പിന്നീട് ബൗളിങ്ങിൽ അത് തിരികെപ്പിടിച്ചു.മൂന്നാം ദിവസം രണ്ടാം സെഷനിൽ ആറ് വെസ്റ്റിൻഡീസ് ബാറ്റ്സ്മാന്മാരെയാണ് ഇന്ത്യ പുറത്താക്കിയത്. 76-6 എന്ന നിലക്കാണ് സന്ദർശകരെ ചായക്ക് പറഞ്ഞയച്ചത്. രണ്ടാം ഇന്നിങ്സിൽ വിൻഡീസ് ബാറ്റ്സ്മാൻമാർ വന്ന പോലെ മടങ്ങുകയായിരുന്നു. ക്രെയ്ഗ് ബ്രാത്‌വയ്റ്റ് (പൂജ്യം), കീറൻ പവൽ (പൂജ്യം), ഷിംറോൺ ഹെറ്റ്മയർ (17), ഷായ് ഹോപ്പ് (28), ചേസ്(6), ദൗറിച് (0) ഹോൾഡർ (19), ബിഷൂ (10), വാരികൻ (7), ഗബ്രിയേൽ(1) എന്നിവർക്ക് ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഉമേഷ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്രൻ അശ്വിൻ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റ് വീതവും വീഴ്ത്തി.
രാവിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 367 റൺസിൽ അവസാനിച്ചിരുന്നു. 59 റൺസിനു ആറു വിക്കറ്റുകൾ നേടിയ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് ഇന്ത്യൻ ഇന്നിങ്സിനെ തകർത്തത്. സെഞ്ചുറിക്കരികിലായിരുന്ന ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവരെ ഹോൾഡർ പറഞയച്ചു. പന്ത് 92 റൺസെടുത്തും രഹാനെ 80 റൺസെടുത്തും മടങ്ങി. ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ജാസൺ ഹോൾഡർ സ്വന്തമാക്കിയത്. മൂന്നാം ഒാവറിൽ അജിൻക്യ രഹാനെ (80), രവീന്ദ്ര ജഡേജ എന്നിവരെ ഒരേ ഒാവറിൽ പുറത്താക്കി ഇന്ത്യക്ക് ഇരട്ട പ്രഹരം നൽകി. പന്തിനെ (92) ഷിംറോൺ ഹെറ്റ്മീർ മികച്ച ക്യാചിലൂടെയാണ് പുറത്താക്കിയത്.
പിന്നാലെ കുൽദീപ് യാദവ് (6) ഒൗട്ടായി മടങ്ങി. രവിചന്ദ്രൻ അശ്വിൻ (35), ശർദുൾ ഠാക്കൂർ (4) എന്നിവരുടെ കൂട്ടുകെട്ടിൽ ലഭിച്ച 28 റൺസ് ഇന്ത്യയെ 50 റൺസിൻെറ ലീഡിലേക്ക് നയിച്ചു. 31 റൺസെടുക്കുന്നതിനിടെയാണ് അഞ്ചു വിക്കറ്റ് നഷ്ടമായത്. ഷാനൻ ഗബ്രിയേൽ മൂന്നു വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ മൂന്നാം ഇന്നിങ്സിലാണ് ഹോൾഡർ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.
Make some noise, Hyderabad @Paytm #INDvWI pic.twitter.com/LJ3z7v9G36
— BCCI (@BCCI) October 14, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.