ആൻറിഗ്വെ: ട്വൻറി20 വനിത ക്രിക്കറ്റ് ലോകകപ്പിൽ ആസ്ട്രേലിയൻ മുത്തം. ഫൈനലിൽ ഇംഗ്ലണ്ടിനെ എട്ടുവിക്കറ്റിന് കീഴടക്കിയാണ് ആസ്ട്രേലിയൻ പെണ്ണുങ്ങൾ തങ്ങളുടെ നാലാം ലോകകിരീടമണിഞ്ഞത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 19.4 ഒാവറിൽ 105 റൺസുമായി പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഒാപണർമാരായ എലിസ ഹീലിയും (22), ബെത് മൂണിയും (14) മാത്രമാണ് പുറത്തായത്. പിന്നാലെ, ക്രീസിലെത്തിയ ആഷ്ലി ഗാഡ്നറും (33), ക്യാപ്റ്റൻ മെഗ് ലാനിങ്ങും (28) പുറത്താവാതെ നിന്ന് ജയം എളുപ്പമാക്കി. ഇതോടെ, ട്വൻറി20 ഫോർമാറ്റിൽ കങ്കാരുപ്പട അജയ്യരാണെന്ന് പ്രഖ്യാപിച്ചു.
2009ൽ ആരംഭിച്ച ട്വൻറി20 ലോകകപ്പിെൻറ ആറിൽ നാലു തവണയും ഒാസീസാണ് ജേതാക്കൾ. ഇംഗ്ലണ്ട് (2009), വിൻഡീസ് (2016) എന്നിവരാണ് മറ്റു ചാമ്പ്യന്മാർ. ഇംഗ്ലണ്ടിെൻറ മൂന്നു വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങിൽ ടോപ് സ്കോർ നേടുകയും ചെയ്ത ഗാഡ്നറാണ് കളിയിലെ താരം. 225 റൺസ് നേടിയ എലിസ ഹീലി ടൂർണമെൻറിെൻറ താരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.