?? ??? ?????????? ???????? ????????? ?????????? ?????? ??????

ലാ ലിഗ ഫുട്ബാള്‍ അവാര്‍ഡില്‍ ക്രിസ്റ്റ്യാനോയെ പിന്തള്ളി മെസ്സി മികച്ച താരം

മഡ്രിഡ്: ഫിഫ ബാലണ്‍ ഡി ഓറിന്‍െറ സെമി ഫൈനലായ സ്പാനിഷ് ലാ ലിഗയില്‍ ലയണല്‍ മെസ്സി മികച്ച താരം. ലാ ലിഗ 2014-15 സീസണിലെ ഏറ്റവുംമികച്ച താരത്തിനുള്ള പോരാട്ടത്തില്‍ റയല്‍ മഡ്രിഡിന്‍െറ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് ബാഴ്സലോണയുടെ അര്‍ജന്‍റീന സ്ട്രൈക്കര്‍ മിന്നുംതാരമായത്. ഏഴുവര്‍ഷത്തിനിടെ, ലാലിഗയില്‍ ആറാംതവണയാണ് മെസ്സി മികച്ച ഫുട്ബാളറാവുന്നത്. 2009 മുതല്‍ 2013 വരെ തുടര്‍ച്ചയായി ലാ ലിഗയിലെ മികച്ചതാരമായ മെസ്സി, കഴിഞ്ഞതവണ മാത്രം പുരസ്കാരം കൈവിട്ടപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജേതാവായി.

കഴിഞ്ഞ സീസണില്‍ മെസ്സിയുടെ മികവില്‍ ബാഴ്സ ലാലിഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ്, കിങ്സ് കപ്പ് എന്നിവയില്‍ കിരീടമണിഞ്ഞിരുന്നു. ലാലിഗയില്‍ മാത്രം 43 ഗോള്‍ നേടുകയും 18 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ഒമ്പതില്‍ അഞ്ച് അവാര്‍ഡുകള്‍ നേടിയ ബാഴ്സലോണ പുരസ്കാര പട്ടികയിലും ഒന്നാമതത്തെി.
ലാ ലിഗ മറ്റു അവാര്‍ഡുകള്‍

മികച്ച കോച്ച്: ലൂയി എന്‍റിക് (ബാഴ്സലോണ. ഗോള്‍കീപ്പര്‍: ക്ളോഡിയോ ബ്രാവോ (ബാഴ്സലോണ), ഡിഫന്‍ഡര്‍: സെര്‍ജിയോ റാമോസ് (റയല്‍ മഡ്രിഡ്), മിഡ്ഫീല്‍ഡര്‍: ജെയിംസ് റോഡ്രിഗസ് (റയല്‍ മഡ്രിഡ്), ഫോര്‍വേഡ്: ലയണല്‍ മെസ്സി (ബാഴ്സലോണ), മികച്ച അമേരിക്കന്‍ താരം: നെയ്മര്‍ (ബാഴ്സലോണ), ആഫ്രിക്കന്‍ താരം: സോഫിയാന്‍ ഫെഗൗലി (വലന്‍സിയ), ഫാന്‍സ് പ്ളെയര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (റയല്‍ മഡ്രിഡ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.