ബാഴ്സ മുന്നോട്ട്; യുനൈറ്റഡിനെ തളച്ച് ട്വന്റി; ജയിച്ച് ആഴ്സനലും ലിവർപൂളും

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ സീസണിൽ നൂറുശതമാനം ജയത്തോടെ ബാഴ്സലോണ മുന്നേറുന്നു. ഗെറ്റാഫിയെ ഒറ്റ ഗോളിന് തോൽപിച്ച ആതിഥേയർ ഏഴ് മത്സരങ്ങളിൽ 21 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സീസണിലെ ഏഴാം ഗോൾ നേടി‍യ റോബർട്ട് ലെവൻഡോവ്സ്കിയാണ് കറ്റാലൻസിന് ജയം സമ്മാനിച്ചത്. 19ാം മിനിറ്റിലായിരുന്നു ലെവൻഡോവ്സ്കി‍യുടെ ഗോൾ. ഏഴ് മത്സരങ്ങളിൽ 17 പോയന്റുമായി റയൽ മഡ്രിഡാണ് രണ്ടാമത്.

ലണ്ടൻ: യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഞെട്ടിക്കുന്ന സമനില. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഡച്ച് ക്ലബ്ബ് എഫ്.സി ട്വന്റിയോട് 1-1ൽ കുരുങ്ങി യുനൈറ്റഡ്. 35ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സൺ ആതിഥേയരെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ, 68ാം മിനിറ്റിൽ സാം ലാമേഴ്സിലൂടെ ട്വന്റി തിരിച്ചടിച്ചു.

ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ വൻ വിജയങ്ങളുമായി ആഴ്സനലും ലിവർപൂളും. ഗണ്ണേഴ്സ് ഒന്നിനെതിരെ അഞ്ച് ഗോളിന് ബോൾട്ടൻ വാൻഡറേഴ്സിനെയും ചെമ്പട ഇതേ സ്കോറിൽ വെസ്റ്റ് ഹാം യുനൈറ്റഡിനെയും തകർത്തു. എതാൻ ന്വാനേറിയുടെ (37, 49) ഇരട്ട ഗോളുകളാണ് ആഴ്സനൽ ജയത്തിലെ ഹൈലൈറ്റ്. ഡെക്ലാൻ റൈസും (16) റഹീം സ്റ്റർലിങ്ങും (64) കായ് ഹാവെർട്സും (77) ഓരോ തവണയും സ്കോർ ചെയ്തു. ലിവർപൂളിനായി ഡിയോഗോ ജോട്ടോ‍യും (25, 49) കോഡി ഗാക്പോയും (90, 90+3) ഇരട്ട ഗോളുകൾ നേടി. ശേഷിച്ചത് മുഹമ്മദ് സലാഹിന്റെ (74) വകയായിരുന്നു.

Tags:    
News Summary - Barcelona, United, Arsenal and Liverpool won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.