ചെന്നൈ: ഐ ലീഗിൽനിന്ന് സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദൻ എസ്.സിക്ക് ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ജയം. ചെന്നൈയിൻ എഫ്.സിയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്.
39ാം മിനിറ്റിൽ ലാൽറെസാംഗയുടെ വകയായിരുന്നു വിജയ ഗോൾ. കളി തീരാൻ നേരം ആഡ് ഓൺ ടൈമിൽ കിട്ടിയ പെനാൽറ്റി മുഹമ്മദൻസ് താരം സെസാർ മൻസോക്കി പാഴാക്കി. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ തോൽവിയോടെ തുടങ്ങിയ മുഹമ്മദൻസ് തുടർന്ന് എഫ്.സി ഗോവയെ സമനിലയിൽ തളച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.