????????? ?????? ??????? ??? ????????? ?????????????? ?????????? ???? ?????????

വയ്യാ... റയല്‍

മഡ്രിഡ്: എട്ടു ഗോള്‍ ജയത്തിന്‍െറ ആവേശമടങ്ങുംമുമ്പ് റയല്‍ മഡ്രിഡ് അട്ടിമറിഞ്ഞു. സ്പാനിഷ് ലാ ലിഗയില്‍ കിരീടം തിരിച്ചുപിടിക്കാനായിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സംഘത്തെ വിയ്യാറയലാണ് ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്തത്. വിയ്യയുടെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ടാം മിനിറ്റില്‍ റോബര്‍ട്ടോ സൊല്‍ഡാഡോയിലൂടെ ആതിഥേയരെടുത്ത ലീഡിനെ പൊളിക്കാന്‍ റയലിന് കഴിഞ്ഞില്ല. തോല്‍വിയോടെ, ഒന്നും രണ്ടും സ്ഥാനക്കാരായ ബാഴ്സലോണയും അത്ലറ്റികോ മഡ്രിഡുമായുള്ള റയലിന്‍െറ അകലം അഞ്ച് പോയന്‍റായി കൂടി. അവസാന മത്സരത്തില്‍ അത്ലറ്റികോ മഡ്രിഡ്, ബില്‍ബാവോയെ 2-1ന് തോല്‍പിക്കുകയും ബാഴ്സലോണ 2-2ന് ഡിപൊര്‍ട്ടീവയോട് സമനില പാലിക്കുകയും ചെയ്തതോടെ 35 പോയന്‍റുമായി ഒപ്പത്തിനൊപ്പമായി. ഗോള്‍ വ്യത്യാസത്തില്‍ ബാഴ്സക്കാണ് മുന്‍തൂക്കം. 30 പോയന്‍റുമായി റയല്‍ മൂന്നാം സ്ഥാനത്തും.
കിരീടപ്രതീക്ഷയുമായി സീസണില്‍ പന്തുതട്ടിയ റയലിനെ സീസണിലെ അവസാന അഞ്ചുകളിയില്‍ മൂന്നാം തോല്‍വിയിലേക്കാണ് വിയ്യാറയല്‍ തള്ളിയിട്ടത്. സെവിയ്യയോടും (3-2) ബാഴ്സലോണയോടും (4-0) തോറ്റശേഷം ഐബറിനെയും (2-0), ഗെറ്റാഫയെയും (4-1) തോല്‍പിച്ച് വിജയവഴിയിലത്തെിയതായിരുന്നു റയല്‍. 15ാം അങ്കത്തിനിറങ്ങിയപ്പോള്‍ കളി ചൂടുപിടിക്കുംമുമ്പ് വഴങ്ങിയ ഗോള്‍ നിലതെറ്റിച്ചു. ആദ്യപകുതി തീര്‍ത്തും വെള്ളപ്പടയുടെ ബൂട്ടില്‍നിന്ന് അകന്നുമാറുകയായിരുന്നു. രണ്ടാംപകുതിയില്‍ ക്രിസ്റ്റ്യാനോ-കരീം ബെന്‍സേമ കൂട്ടുകെട്ടിലൂടെ തിരിച്ചത്തൊന്‍ ശ്രമിച്ചെങ്കിലും കിട്ടിയ അവസരങ്ങള്‍ തുലക്കാന്‍ മത്സരിച്ചതോടെ പിടിവിട്ടു. ഹാട്രിക് ഗോളവസരങ്ങളാണ് ബെന്‍സേമ കളഞ്ഞുകുളിച്ചത്.
‘ഒന്നാം പകുതിയിലെ പ്രകടനത്തില്‍ സന്തുഷ്ടനല്ല. രണ്ടാം പകുതിയില്‍ ഞങ്ങളുടെ തന്ത്രത്തിനൊത്ത് കളിക്കാനും തിരിച്ചടിക്കാനും കഴിഞ്ഞിരുന്നു. പക്ഷേ, മത്സരഫലം മാറ്റാന്‍ കഴിയാത്തത് നിരാശയായി’ -റയല്‍ കോച്ച് റഫ ബെനിറ്റസിന്‍െറ വാക്കുകളില്‍ എല്ലാം വ്യക്തം. ബെന്‍സേമ നഷ്ടപ്പെടുത്തിയതില്‍ രണ്ടവസരങ്ങളും ഗാരെത് ബെയ്ലിന്‍െറ ക്രോസില്‍നിന്ന് എത്തിയതായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.