മഡ്രിഡ്: എല്‍ ക്ളാസികോയില്‍ ബാഴ്സലോണയോട് റയല്‍ മഡ്രിഡ് 4-0ത്തിന് നാണംകെട്ടതും തന്നെ ആരാധകര്‍ കൂവിയതും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ളബ്ബ് മാറ്റത്തിലേക്ക് നയിക്കാന്‍ സാധ്യതയെന്ന് യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ അഭ്യൂഹം. ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്യാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് താരത്തിന്‍െറ മുന്‍ ക്ളബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ മാനേജര്‍ ലൂയിസ് വാന്‍ ഗാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫ്രഞ്ച് ചാമ്പ്യന്‍ പി.എസ്.ജിയും ലോക താരത്തിന് മേല്‍ കണ്ണെറിഞ്ഞിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സാന്‍റിയാഗോ ബെര്‍ണബ്യുവില്‍ ക്രിസ്റ്റ്യാനോ തലകുനിച്ച് മടങ്ങിയത്. ഭാവിയെക്കുറിച്ച് പറയാനാകില്ളെന്ന് മുമ്പ് റയലില്‍ തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി താരം പറഞ്ഞതും ഇപ്പോള്‍ അഭ്യൂഹങ്ങളോട് ചേര്‍ത്ത് വായിക്കുകയാണ് ഫുട്ബാള്‍ ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.