???? ??????????????? ?????? ????? ????? ??????? ???? ??????????????? ??????????????? ???????

റയലിന് തകര്‍പ്പന്‍ ജയം; അത്ലറ്റികോക്ക് സമനില

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മഡ്രിഡിന് 3-1ന്‍െറ ജയം. കുഞ്ഞന്‍ ടീമായ ലാസ് പാല്‍മാസിനെയാണ് റയല്‍ തോല്‍പിച്ചത്. റയലിനായി നാലാം മിനിറ്റില്‍ ഇസ്കോ തുടങ്ങിയ ഗോളടിയില്‍ 14ാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡറിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 43ാം മിനിറ്റില്‍ ജെസെ റോഡ്രിഗസും പങ്കുചേര്‍ന്നു. 38ാം മിനിറ്റില്‍ ഹെര്‍നനാണ് സന്ദര്‍ശകര്‍ക്കായൊരു ആശ്വാസ ഗോള്‍ നേടിയത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 പോയന്‍റുമായി ലീഗില്‍ ഒന്നാമതാണ് മുന്‍ ചാമ്പ്യന്മാര്‍.

മറ്റൊരു മത്സരത്തില്‍, മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ മഡ്രിഡിന് സമനില. തിയാഗോയുടെ ഗോളിലൂടെ ആദ്യ പകുതിയില്‍ മഡ്രിഡ് സംഘം ലീഡ് നേടിയെങ്കിലും 77ാം മിനിറ്റില്‍ ലൂകാസിലൂടെ ആതിഥേയര്‍ സമനില പിടിച്ചു. 20 പോയന്‍േറാടെ മൂന്നാം സ്ഥാനത്താണ് അത്ലറ്റികോ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.