ബാഴ്സലോണ: ഹാട്രിക് അടിച്ചത് ലൂയി സുവാരസ്, പക്ഷേ, സെല്‍റ്റ ഡി വിഗോക്കെതിരായ ബാഴ്സലോണയുടെ തകര്‍പ്പന്‍ ലാ ലിഗ ജയത്തില്‍ ഹീറോ ആയത് സാക്ഷാല്‍ ലയണല്‍ മെസ്സി. 6-1 ജയവുമായി ബാഴ്സ കുതിച്ച രാത്രിയില്‍ സുവാരസിന് പെനാല്‍റ്റി കിക്കില്‍ പാസ് നല്‍കി ഗോളടിക്കാനും ഹാട്രിക് സ്വന്തമാക്കാനും അവസരമൊരുക്കിയാണ് മെസ്സി വലകുലുക്കാതെ ‘ഗോളടിച്ചത്’. തന്‍െറ ലാ ലിഗ കരിയറിലെ 300 ഗോള്‍ കുറിക്കാനുള്ള അവസരമാണ് അര്‍ജന്‍റീന താരം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചത്. 28ാം മിനിറ്റില്‍ സെല്‍റ്റയുടെ വലകുലുക്കി മെസ്സിതന്നെ തുടങ്ങിവെച്ച വേട്ടയിലാണ് തുടര്‍ന്ന് സുവാരസും ഇവാന്‍ രകിടിച്ചും നെയ്മറും പങ്കാളികളായി സ്വന്തം തട്ടകത്തില്‍ മിന്നും ജയത്തിലേക്ക് ബാഴ്സയെ നയിച്ചത്. 39ാം മിനിറ്റില്‍ ഗ്യുഡേറ്റിയുടെ ഗോളിലൂടെ സെല്‍റ്റ സമനില പിടിച്ചിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ 59ാം മിനിറ്റില്‍ ലക്ഷ്യം കണ്ട സുവാരസ് ആതിഥേയരെ മുന്നിലത്തെിച്ചു.
പിന്നീട് ബാഴ്സ മുന്നേറ്റത്തിന്‍െറ തേരോട്ടമായിരുന്നു. 75ാം മിനിറ്റില്‍ സുവാരസിന്‍െറ രണ്ടാം ഗോള്‍. 81ാം മിനിറ്റിലാണ് ഫുട്ബാള്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ച പെനാല്‍റ്റി ഗോളിന് വഴിയൊരുങ്ങിയത്. ബോക്സിനുള്ളില്‍ മെസ്സിയെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.
കിക്കെടുത്ത ലോകതാരം വലംകാലുകൊണ്ട് പന്തിനെ വലത്തേക്ക് തട്ടിനീക്കുന്നത് കണ്ട് എല്ലാവരും അന്തംവിട്ടുനില്‍ക്കെ, സുവാരസ് മുന്നോട്ടോടിയത്തെി. അതിനകം വീണുകഴിഞ്ഞ സെല്‍റ്റ ഗോളി ആല്‍വാരസിനെ കടന്ന് സുവാരസിന്‍െറ ഷോട്ട് വലയിലേക്ക് പാഞ്ഞുകയറി. രകിടിച്ചും(84') നെയ്മറും(90') ലക്ഷ്യം കണ്ടതോടെ വീണ്ടുമൊരു ഹൈസ്കോറിങ് ജയം. ഒന്നാമതുള്ള ബാഴ്സക്ക് ഇതോടെ 23 മത്സരങ്ങളിലായി 57 പോയന്‍റുമായി.
രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡും ഗെറ്റാഫെക്കെതിരെ ജയം(1-0) കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.