കോപ അമേരിക്ക: ചിലിയും അര്‍ജന്‍റീനയും ഒരേ ഗ്രൂപ്പില്‍

ന്യൂയോര്‍ക്: കഴിഞ്ഞ വര്‍ഷം നടന്ന കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ തങ്ങളുടെ ഹൃദയം തകര്‍ത്ത് കിരീടം റാഞ്ചിയ ചിലിയോട് പ്രതികാരം ചെയ്യാന്‍ അര്‍ജന്‍റീനക്ക് അവസരം. കോപ അമേരിക്ക ശതവാര്‍ഷികത്തിന്‍െറ ഭാഗമായി നടക്കുന്ന പ്രത്യേക ടൂര്‍ണമെന്‍റിന്‍െറ ഗ്രൂപ് സ്റ്റേജില്‍ തന്നെ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ചിലിയും അര്‍ജന്‍റീനയും ഒരേ ഗ്രൂപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ് ‘ഡി’യിലാണ് ഇരുടീമുകളും. ഗ്രൂപ് ‘ബി’യിലാണ് ബ്രസീല്‍. ചരിത്രത്തിലാദ്യമായി തെക്കേഅമേരിക്കക്കു പുറത്ത് നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്‍റ് ജൂണ്‍ മൂന്നു മുതല്‍ 26 വരെ അമേരിക്കയിലെ 10 നഗരങ്ങളിലായാണ് നടക്കുന്നത്. തെക്കേ അമേരിക്കയില്‍നിന്നും കോണ്‍കകാഫില്‍നിന്നുമുള്ള 10 ടീമുകളാണ് ഏറ്റവും പ്രായമേറിയ അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ നൂറാം വാര്‍ഷിക വേളയില്‍ മാറ്റുരക്കുന്നത്. ജൂണ്‍ മൂന്നിന് കാലിഫോര്‍ണിയയില്‍ ആതിഥേയരായ യു.എസും കൊളംബിയയും തമ്മിലാണ് ഉദ്ഘാടന മത്സരം. ജൂണ്‍ ആറിന് സാന്‍റ ക്ളാരയിലാണ് ചിലി-അര്‍ജന്‍റീന പോരാട്ടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.