അര്‍ജന്‍റീന
ഫിഫ റാങ്ക്: 1
ബെസ്റ്റ് ഇന്‍ കോപ: 14 തവണ ചാമ്പ്യന്മാര്‍ (ഏറ്റവും അവസാനമായി 1993)
2015 കോപ: റണ്ണേഴ്സ്അപ്
ശ്രദ്ധേയ താരങ്ങള്‍: ലയണല്‍ മെസ്സി (ഫോര്‍വേഡ്), സെര്‍ജിയോ റൊമീറോ (ഗോള്‍കീപ്പര്‍), ഗോണ്‍സാലോ ഹിഗ്വെ്ന്‍ (ഫോര്‍വേഡ്)
കോച്ച്: ജെറാര്‍ഡോ മാര്‍ട്ടിനോ
ക്യാപ്റ്റന്‍: ലയണല്‍ മെസ്സി
അഞ്ചുതവണ ലോക ഫുട്ബാളറായ ലയണല്‍ മെസ്സിയുടെ മികവില്‍ അര്‍ജന്‍റീന ഒരു കിരീടമെങ്കിലും നേടുമോ? ആവര്‍ത്തിച്ചുകേട്ട അതേ ചോദ്യം തന്നെ ശതാബ്ദി കോപ്പക്ക് കിക്കോഫ് കുറിക്കും മുമ്പും ഉയര്‍ന്നുകേള്‍ക്കുന്നു. 2014 ഫിഫ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോടും 2015 കോപ അമേരിക്ക ഫൈനലില്‍ ചിലിയോടും തോറ്റ് കണ്ണീരുമായി മടങ്ങിയ മെസ്സിയും സംഘവും ഇക്കുറി ചരിത്രം തിരുത്തുമോ. ലോകകപ്പിലും കോപയിലും ഏറ്റവുംമികച്ച താരം, പക്ഷേ നഷ്ടമായ കിരീടം എല്ലാ പ്രഭയും കെടുത്തി. 23 വര്‍ഷത്തെ ദാരിദ്ര്യത്തിന് അമേരിക്കന്‍ മണ്ണില്‍ പരിഹാരക്രിയ ചെയ്യുമെന്നാണ് ആരാധകലോകത്തിന്‍െറ പ്രതീക്ഷ. മെസ്സിക്കൊപ്പം കറങ്ങുന്ന താരനക്ഷത്രങ്ങള്‍ പകിട്ടൊന്നും കുറയാതെ അര്‍ജന്‍റീനക്കൊപ്പമുണ്ട്. സെര്‍ജിയോ അഗ്യൂറോ, എയ്ഞ്ചല്‍ ഡി മരിയ, ഗോള്‍സാലോ ഹിഗ്വെ്ന്‍, യാവിയര്‍ മഷറാനോ, എസിക്വേല്‍ ലാവെസ്സി, യാവിയര്‍ പാസ്റ്റോറെ, ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമീറോ തുടങ്ങിയവര്‍ ചേരുമ്പോള്‍ കപ്പുയര്‍ത്താന്‍ ഏറ്റവും യോഗ്യര്‍ അര്‍ജന്‍റീന തന്നെ. ഡിഫന്‍ഡര്‍ പാബ്ളോ സബലേറ്റ പരിക്കുകാരണം ടീമിലില്ല.
അര്‍ജന്‍റീനയുടെ മാനസപുത്രന്‍ ഡീഗോ മറഡോണക്ക് ഉയര്‍ത്താനാവാതെ പോയ തെക്കനമേരിക്കന്‍ കിരീടം മെസ്സിയിലൂടെ ആല്‍ബിസെലസ്തയുടെ മണ്ണിലത്തെുമോയെന്നത് കാത്തിരുന്ന് കാണാം.
ബൊളീവിയ
ഫിഫ റാങ്ക്: 79
ബെസ്റ്റ് ഇന്‍ കോപ: 1963 ചാമ്പ്യന്മാര്‍
2015 കോപ: ക്വാര്‍ട്ടര്‍ഫൈനല്‍
ശ്രദ്ധേയ താരങ്ങള്‍: യുവാന്‍ കാര്‍ലോസ് അര്‍സ്, ജസ്മാനി കാംപോസ്, ലൂയിസ് ഗ്വിറ്ററസ്
കോച്ച്: യൂലിയോ സെസാര്‍ ബാള്‍ഡിവിസോ
ക്യാപ്റ്റന്‍: എഡ്വേര്‍ഡ് സെന്‍െറനോ
ടൂര്‍ണമെന്‍റിലെ ഏറ്റവും അവസാന റാങ്കുകാരാണ് ‘പച്ചപ്പട’ എന്ന് വിളിക്കുന്ന ബൊളീവിയ. എന്നാല്‍, ഗ്രൂപ് റൗണ്ടില്‍ അവര്‍ നേരിടുന്നത് ലോക റാങ്കിങ്ങിലെ ആദ്യ സ്ഥാനക്കാരായ രണ്ടുപേരെ. മൂന്നാം ടീമായ പാനമയെയും അതിശക്തര്‍. ഗ്രൂപ് റൗണ്ടിലെ രക്തസാക്ഷികളായി മടങ്ങാനാവും വിധി. കഴിഞ്ഞവര്‍ഷം ക്വാര്‍ട്ടര്‍വരെയത്തെിയെങ്കിലും അന്ന് ടീമിന്‍െറ ഗോളടിച്ചുകൂട്ടിയ മാഴ്സലോ മാര്‍ട്ടിന്‍സും ക്യാപ്റ്റന്‍ റൊണാള്‍ഡ് റാള്‍ഡസും കോച്ചുമായുള്ള അഭിപ്രായവ്യത്യാസം കാരണം ടീം വിട്ടത് തിരിച്ചടിയാവും. ബൊളീവിയയുടെ നിലവിലെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായ യുവാന്‍ കാര്‍ലോസ് അര്‍സെയാണ് പ്രതീക്ഷ. ശരാശരി ടീമുമായി ചിലിയില്‍ നടത്തിയ വിസ്മയം അമേരിക്കന്‍ മണ്ണിലും കാഴ്ചവെച്ചാല്‍ കോച്ച് ബാള്‍ഡിവിസോയുടെ കൂടി നേട്ടമാവും.
ചിലി
ഫിഫ റാങ്ക്: 5
ബെസ്റ്റ് ഇന്‍ കോപ: ചാമ്പ്യന്‍ 2015 (1 കിരീടം)
ശ്രദ്ധേയ താരങ്ങള്‍: അലക്സിസ് സാഞ്ചസ്, ക്ളോഡിയോ ബ്രാവോ, അര്‍തുറോ വിദാല്‍
കോച്ച്: യുവാന്‍ അന്‍േറാണിയോ പിസ്സി
ക്യാപ്റ്റന്‍: ക്ളോഡിയോ ബ്രാവോ
തെക്കനമേരിക്കന്‍ ഫുട്ബാളിലെ ചെമ്പടയായ ചിലിക്കിത് ഫുട്ബാളിലെ സുവര്‍ണകാലമാണ്. ചരിത്രത്തിലാദ്യമായി കോപ അമേരിക്ക കിരീടം ചൂടിയതിന്‍െറ ആവേശം ഇതുവരെ സാന്‍റിയാഗോയിലെ തെരുവുകളില്‍നിന്നും വിട്ടുമാറിയിട്ടില്ല. ലോക റാങ്കിങ്ങില്‍ ചരിത്രത്തിലെ ഏറ്റവുംമികച്ച നിലയായ മൂന്നാം നമ്പര്‍ പദവിയും. ആവേശമടങ്ങും മുമ്പത്തെിയ മറ്റൊരു കോപയില്‍ കിരീടം നിലനിര്‍ത്തുകയാവും സാഞ്ചസും ബ്രാവോയുമടങ്ങുന്ന ടീമിന്‍െറ വെല്ലുവിളി. പക്ഷേ, വിജയങ്ങള്‍ക്കെല്ലാം ഊര്‍ജമേകിയ കോച്ച് ജോര്‍ജ് സാംപോളി ഈ വര്‍ഷാദ്യം പടിയിറങ്ങങി. പുതിയ കോച്ചിനുകീഴില്‍ കളിച്ച നാലില്‍ മൂന്നിലും തോല്‍ക്കാനായിരുന്നു വിധി. ശാരീരിക ബലമുപയോഗിച്ച സാംപോളിയുടെ ആക്രമണ ഫുട്ബാളിലെ ആയുധങ്ങളായ സാഞ്ചസ്, വര്‍ഗാസ്, വിദാല്‍ തുടങ്ങിയ താരങ്ങളെല്ലാം ടീമിലുണ്ടായിട്ടും പിസ്സിയുടെ തന്ത്രങ്ങള്‍ വിജയം കാണുന്നില്ല. ഇതും വിമര്‍ശങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. അര്‍ജന്‍റീനയെ ഗ്രൂപ് റൗണ്ടില്‍തന്നെ നേരിടുമ്പോള്‍ ചാമ്പ്യന്മാരുടെ പവര്‍ എന്തെന്ന് കണ്ടറിയാം.
പാനമ
ഫിഫ റാങ്ക്: 52
ബെസ്റ്റ് ഇന്‍ കോപ: ആദ്യ പങ്കാളിത്തം
ശ്രദ്ധേയ താരങ്ങള്‍: ലൂയിസ് തേജ്ഡ, ബ്ളാസ് പെരസ്, ഫിലിപ് ബലോയ്
കോച്ച്: ഹെര്‍നാന്‍ ഡാരിയോ ഗോമസ്
ക്യാപ്റ്റന്‍: ഫിലിപ് ബലോയ്
അവകാശപ്പെടാന്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ളെങ്കിലും ക്ഷണിതാക്കളായത്തെുന്ന പാനമ ടീമെന്ന നിലയില്‍ ശക്തമാണ്. ലോകകപ്പില്‍ ഇതുവരെ യോഗ്യതനേടിയിട്ടില്ല. എന്നാല്‍, കോണ്‍കകാഫ് ഗോള്‍ഡ്കപ്പില്‍ തുടര്‍ച്ചയായി മൂന്നുതവണ സെമി ഫൈനലിസ്റ്റായിരുന്നു. 2013ല്‍ റണ്ണര്‍അപ്പുമായി. ഇക്കുറി പ്ളേഓഫിലൂടെയാണ് ശതാബ്ദി കോപയിലത്തെുന്നത്. മൈതാനത്ത് എന്നും പാനമയുടേതായ ചില ശൈലികളുണ്ട്. ഗാള്‍വഴങ്ങാതെ എതിരാളിയുടെ കളി നിയന്ത്രിക്കുക.
ഗോള്‍വലക്കുകീഴില്‍ പരിചയസമ്പന്നനായ ജെയ്മി പെനെഡോ നിലയുറപ്പിക്കുമ്പോള്‍ പ്രതിരോധനിര പന്തടിച്ചകറ്റല്‍ കൃത്യമായി നടപ്പാക്കുകയും ചെയ്യും. കഴിഞ്ഞ ഗോള്‍ഡ്കപ്പ് ഗ്രൂപ് റൗണ്ടില്‍ ഒരുകളി പോലും ജയിക്കാതെയായിരുന്നു പാനമയുടെ നോക്കൗട്ട് പ്രവേശം. ഈ കുതിപ്പ് മൂന്നാംസ്ഥാനംവരെ എത്തി. പരിചയ സമ്പത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ടീമില്‍ എട്ടുപേരും 30 കടന്നവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.