അരിസോണ: ‘എല്‍ ത്രി’ തെക്കനമേരിക്കയിലെ പ്രമുഖ മെക്സികന്‍ റോക് ബാന്‍ഡ് ഗ്രൂപ്പാണ്. മെക്സികന്‍ റോക് മ്യൂസിക്കിനെ ഹിറ്റാക്കിയ ലോകപ്രശസ്ത ഗായകസംഘം. ഫുട്ബാളിനെ ജീവവായുവും റോക് മ്യൂസിക്കിനെ ജീവതാളവുമാക്കിയ ജനതക്ക് ചൊവ്വാഴ്ച രണ്ടും ‘എല്‍ ത്രി’യാണ്. യാദൃച്ഛികമാവാം ഫുട്ബാള്‍ ടീമിന്‍െറ വിളിപ്പേരും ദേശീയപതാകയിലെ മൂവര്‍ണത്തെ ഉള്‍ക്കൊണ്ട് ‘എല്‍ ത്രി’ ആയത്.
കോപ അമേരിക്ക ശതാബ്ദിപോരാട്ടത്തില്‍ ക്ഷണിതാക്കളായത്തെിയ മെക്സികോ സംഘം മൈതാനത്തിറങ്ങുമ്പോള്‍ ഗാലറിയിലെ മനുഷ്യതിരമാലകള്‍ക്കൊപ്പം ചെറു ‘എല്‍ ത്രി’ സംഘങ്ങളും മേളങ്ങളുടെ പെരുമ്പറമുഴക്കും. ഗാലറിയില്‍ തുടങ്ങുന്ന താളം മൈതാനവും ഏറ്റെടുക്കും. ഇതായിരുന്നു തിങ്കളാഴ്ച ഗ്രൂപ് ‘സി’യില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വായ്ക്കെതിരെ പന്തുതട്ടുമ്പോള്‍ മൈതാനത്ത് കണ്ടത്. പതിയെ തുടങ്ങി, കൊട്ടിക്കയറി അവസാനിപ്പിച്ച പോലൊരു പോരാട്ടം.
കളിയുടെ മൂന്നാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെയായിരുന്നു മെക്സികോയുടെ തുടക്കം. എതിരാളിയുടെ വലുപ്പം പ്രശ്നമില്ലാതെ ആക്രമണം തുടര്‍ന്നപ്പോള്‍ കളിയുടെ അവസാന അഞ്ചു മിനിറ്റ് കൊട്ടിക്കലാശവുമായി. ഉറുഗ്വായ് താരം അല്‍വാരോ പെരീറയുടെ തെറ്റായ ഹെഡറിലൂടെ സ്വന്തം വലകുലുങ്ങിയപ്പോഴാണ് മൂന്നാം മിനിറ്റില്‍ മെക്സികോ ലീഡ് നേടിയത്. പിന്നെ ഏറെനേരം കളിയുടെ ഫലം ഇങ്ങനത്തെന്നെ തുടര്‍ന്നു. രണ്ടാം പകുതിയുടെ 72ാം മിനിറ്റില്‍ ഫ്രീകിക് ഹെഡറിലൂടെ വലക്കകത്താക്കി ഡീഗോ ഗോഡിന്‍ ഉറുഗ്വായ്ക്ക് സമനില ജീവന്‍ പകര്‍ന്നു.
പക്ഷേ, ആളിക്കത്താനൊരുങ്ങുന്ന ‘എല്‍ ത്രി’യിലേക്ക് എണ്ണപകരുകയായിരുന്നു ആ ഗോള്‍. ഇരുവിങ്ങുകളിലൂടെയും ആക്രമണം ശക്തമാക്കിയ ജീസസ് കൊറോണയും യാവിയര്‍ ഹെര്‍ണാണ്ടസും പന്ത് തുടര്‍ച്ചയായി എതിര്‍ ഗോള്‍മുഖത്തത്തെിക്കുകയും ചെയ്തു.85ാം മിനിറ്റില്‍ കോര്‍ണര്‍കിക്കിലൂടെ മെക്സികോ സമനില ചരടുപൊട്ടിച്ചു. ഇടതുവിങ്ങില്‍നിന്നും മൂന്നാം ടച്ചില്‍ വലതുവിങ്ങിലത്തെിയ പന്ത് നായകന്‍ റഫേല്‍ മാര്‍ക്വിസിന്‍െറ ഉഗ്രന്‍ഷോട്ടിലൂടെ വലയുടെ മധ്യഭാഗം കുലുക്കി. ലീഡ്വഴങ്ങിയതിന്‍െറ ഞെട്ടലിലായ ഉറുഗ്വായ് രണ്ടുംകല്‍പിച്ച് ആക്രമണം ശക്തമാക്കിയ നിമിഷത്തിലായിരുന്നു മൂന്നാം ഗോള്‍. 90ാം മിനിറ്റില്‍ വലതുവിങ്ങിലൂടെ റോക്കറ്റ് വേഗത്തില്‍ കുതിച്ച ലൊസാനോയിലൂടെ പെനാല്‍റ്റി ബോക്സിന് മുന്നില്‍നിന്നും ജിമിനസിലൂടെ പന്ത് ഹെക്ടര്‍ ഹെരീറ വലയിലേക്ക് ഹെഡര്‍ ചെയ്തിട്ടു. 3-1ന്‍െറ തകര്‍പ്പന്‍ ജയത്തോടെ ശതാബ്ദികോപയില്‍ മെക്സികോയുടെ ഗംഭീരതുടക്കം.
ലൂയി സുവാരസിന്‍െറ അസാന്നിധ്യം ഉറുഗ്വായ് നിരയില്‍ മുഴച്ചുനിന്നു. പരുക്കനടവുകള്‍ നിറഞ്ഞ പോരാട്ടത്തില്‍ ഇരുവരും പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്. ഉറുഗ്വായ് ആദ്യ പകുതിയില്‍തന്നെ 10ലത്തെി. 45ാം മിനിറ്റില്‍ മത്യാസ് വെന്‍സിനോ രണ്ടാം മഞ്ഞക്കാര്‍ഡുമായി മടങ്ങുകയായിരുന്നു. 73ാം മിനിറ്റില്‍ ഗ്വാര്‍ഡഡോയും പുറത്തായതോടെ മെക്സികോയും പത്തിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.