അരിസോണ: പത്തുപേരിലേക്കൊതുങ്ങിയ ജമൈക്കയെ ഒരുഗോളില്‍ കുരുക്കി വെനിസ്വേലക്ക് ആദ്യ ജയം. ഗ്രൂപ് ‘സി’യിലെ ആദ്യ മത്സരത്തിന്‍െറ 15ാം മിനിറ്റില്‍ ജോസഫ് മാര്‍ടിനസിന്‍െറ ഗോളിലായിരുന്നു വെനിസ്വേലയുടെ വിജയാഘോഷം. കളിയുടെ ആദ്യ മിനിറ്റില്‍ മികച്ച ഗോളവസരം സൃഷ്ടിച്ച ജമൈക്ക കളിയില്‍ മുന്‍തൂക്കം നേടുന്നതിനിടെയായിരുന്നു ഗോള്‍ വഴങ്ങിയത്. സ്വന്തം പകുതിയില്‍നിന്ന് ഡിഫന്‍ഡര്‍ റോള്‍ഫ് ഫ്ളെറ്റ്ഷറിലൂടെ തുടങ്ങിയ നീക്കം നാലുപേരുടെ ടച്ചിലൂടെ പെനാല്‍റ്റി ബോക്സിലത്തെിയപ്പോള്‍ ആറ് വാര അകലെ നിന്ന് മാര്‍ക്ക് ചെയ്യാതെ കിടന്ന മാര്‍ടിനസ് അനായാസമായി വലയിലാക്കി.
പിന്നിലായെങ്കിലും തിരിച്ചടിക്കാനുള്ള വീര്യം കരീബിയന്‍ കരുത്തിനുണ്ടായിരുന്നു. പക്ഷേ, 23ാം മിനിറ്റില്‍ മധ്യനിരക്കാരന്‍ റുഡോള്‍ഫ് ഓസ്റ്റിന്‍ ചുവപ്പുകാര്‍ഡുമായി പുറത്തായതോടെ മഞ്ഞക്കുപ്പായത്തിലിറങ്ങിയ ജമൈക്ക തളര്‍ന്നു. 49ാം മിനിറ്റില്‍ മൈകല്‍ ഹെക്ടറുടെ ഗോള്‍ശ്രമം പാഴായി. 70ാം മിനിറ്റില്‍ വെനിസ്വേലയുടെ മുന്നേറ്റം ജമൈക്ക ഗോളി ബ്ളേക്കും തട്ടിയകറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.