അരിസോണ: കോപ അമേരിക്കയില്‍ ഉറുഗ്വായ്-മെക്സികോ പോരാട്ടത്തിന് മുമ്പായി ഗാലറിയില്‍ ഉയര്‍ന്നത് ചിലിയുടെ ദേശീയഗാനം. കിക്കോഫിന് മുമ്പ് ഉറുഗ്വായ് ദേശീയഗാനത്തിനായി ആരാധകരും കളിക്കാരും ഒഫീഷ്യല്‍സും കാത്തുനില്‍ക്കുമ്പോഴാണ് അപരിചിതമായ ഗാനമുയര്‍ന്നു തുടങ്ങിയത്.
ഏതാനും നിമിഷത്തെ ആശങ്കക്കൊടുവില്‍ അബദ്ധമാണെന്ന് മനസ്സിലായതോടെ ഗാലറിയില്‍ കൂവലായി. വലിയ പോരാട്ടത്തിന്‍െറ പിരിമുറുക്കത്തിനിടെ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും ഒരു താമശയുമായി.ഉറുഗ്വായ്ക്കുപകരം ചിലിയുടെ ദേശീയഗാനം തെറ്റായി ഉപയോഗിക്കുകയായിരുന്നൂവെന്ന് പ്രസ്താവനയിറക്കിയ സംഘാടകര്‍ ഉറുഗ്വായ് ദേശീയ ഫെഡറേഷന്‍, ടീമംഗങ്ങള്‍, ആരാധകര്‍ എന്നിവരോട് ക്ഷമാപണവും നടത്തി.
That awkward moment when Uruguay had to listen to Chile's national anthem instead of their own at #CopaAmerica pic.twitter.com/3TePPuNUpz
— BreatheSport (@BreatheSport) June 6, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.