ഒർലാൻഡോ(ഫ്ളോറിഡ): കോപ അമേരിക്ക ഫുട്ബാളിൽ ഹെയ്തിക്കെതിരെ മഞ്ഞപ്പടയുടെ ഗോൾവർഷം. ഗ്രൂപ് ബിയിലെ നിർണായക മത്സരത്തിൽ ബ്രസീൽ ഏഴു ഗോളുകളാണ് ഹെയ്തിയുടെ വലയിൽ നിറച്ചത്. ഫിലിപ് കൊട്ടീേഞ്ഞായുടെ ഹാട്രിക് മികവിലാണ് ബ്രസീൽ വൻ വിജയം സ്വന്തമാക്കിയത്. ഇതോടെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് സമനില വഴങ്ങിയ മഞ്ഞപ്പട ജയത്തോടെ ക്വാർട്ടർ പ്രതീക്ഷ വർധിപ്പിച്ചു. ജയത്തോടെ നാല് പോയൻറുമായി ബ്രസീൽ ഗ്രൂപ്പിലും ഒന്നാമതെത്തി.
കളി തുടങ്ങി ആദ്യ അരമണിക്കൂറിനുള്ളിൽ രണ്ട് ഗോളുകൾ നേടിയ കൊട്ടീഞ്ഞോ അവസാന വിസിലിന് തൊട്ട് മുമ്പാണ് മൂന്നാം ഗോൾ നേടി. 14,ാം മിനിട്ടി29ാം മിനിട്ടിലും ഗോൾ നേടി കളംനിറഞ്ഞ് കളിച്ച കൊട്ടീഞ്ഞോ ഇഞ്ചുറി ടൈമിലെ രണ്ടാം മിനിട്ടിലാണ് തെൻറ ആദ്യ രാജ്യാന്തര ഹാട്രിക് തികച്ചത്. റെനറ്റോ അഗസ്റ്റിെൻറ രണ്ട് ഗോളുകളും ഗബ്രിയേൽ, ലൂക്കാസ് ലിമ എന്നിവരുടെ ഗോളുകളും ബ്രസീൽ വിജയത്തിന് കരുത്തുപകർന്നു. ഹെയ്തി ഗോളി പ്ലാസിഡിെൻറ മികച്ച സേവുകൾ ഇല്ലായിരുന്നെങ്കിൽ ബ്രസീലിെൻറ ഗോൾ നില ഇനിയും വർധിക്കുമായിരുന്നു. 70 ാം മിനിട്ടിൽ ജയിംസ് മാർസെലിനാണ് ഹെയ്തിയുടെ ആശ്വാസ ഗോൾ നേടിയത്.
ഹെയ്തിയുമായി ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും വിജയിച്ച റെക്കോഡുമായാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. പ്രതീക്ഷിച്ചതുപോലെ, ലോക റാങ്കിങ്ങിലെ 74ാം റാങ്കുകാരായ ഹെയതിക്കെതിരായ കളി കൈയടക്കിയത് കാനറികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.